Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strike In France

Europe

ഉ​യ​ര്‍​ന്ന കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ന്‍​സി​ല്‍ വ​ന്‍ തൊ​ഴി​ലാ​ളി സ​മ​രം ; തെ​രു​വി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍

പാ​രീ​സ്: ഉ​യ​ര്‍​ന്ന കൂ​ലി വ​ര്‍​ധന​വും ജീ​വി​ത​ച്ചെ​ല​വ് കു​റ​യ്ക്ക​ലും ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ന്‍​സി​ല്‍ വ്യാ​പ​ക പ്ര​ക്ഷോ​ഭം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല, റെ​യി​ല്‍​വേ, പൊ​തു ആ​ശു​പ​ത്രി​ക​ള്‍, പോ​സ്റ​റ​ല്‍ സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും മാ​ര്‍​ച്ചു​ക​ളും ന​ട​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്ച തെ​രു​ത്തി​ലി​റ​ങ്ങി​യ​ത്.

രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 260~ഓ​ളം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളാ​ണ് യൂ​ണി​യ​നു​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​രീ​സി​ല്‍ മാ​ത്രം 80,000 പേ​ര്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്താ​കെ അ​ഞ്ച് ല​ക്ഷ​ത്തി​നും ഏ​ഴ് ല​ക്ഷ​ത്തി​നും ഇ​ട​യി​ല്‍ ആ​ളു​ക​ള്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ഫ്രാ​ന്‍​സി​ലു​ട​നീ​ളം ഏ​ക​ദേ​ശം 70,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സു​ര​ക്ഷാ സേ​ന​യെ​യും വി​ന്യ​വി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ലോ​റ​ന്റ് നൂ​നെ​സ് അ​റി​യി​ച്ചു.

പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ അ​ല​യ​ടി​ച്ച പ്ര​തി​ഷേ​ധം

മാ​ര്‍​സൈ​ല്‍, ലി​യോ​ണ്‍, നാ​ന്റ്സ് തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ പ്ര​ക​ട​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഉ​ച്ച​യോ​ടെ 180~ല​ധി​കം റാ​ലി​ക​ളി​ലാ​യി ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പാ​രീ​സി​ല്‍ ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച പ്ര​ധാ​ന മാ​ര്‍​ച്ചി​ല്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ളും വ​ലി​യ തോ​തി​ല്‍ പ​ങ്കെ​ടു​ത്തു. റോ​ഡു​ക​ളി​ല്‍ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ള്‍ നി​ര​ത്തി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് പാ​രീ​സി​ല്‍ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ലു​ക​ളു​മു​ണ്ടാ​യി. ലി​യോ​ണ്‍, നാ​ന്റ്സ്, പൗ, ​ഓ​ര്‍​ലി​യാ​ന്‍​സ്, റെ​ന്നെ​സ്, ടൂ​ളൂ​സ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ റി​പ്പോ​ട്ടു ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up