തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചു നീക്കിയ പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ. പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ ഡിവൈഎഫ്ഐ പ്രവർത്തകർ പുനസ്ഥാപിച്ചു. താൽക്കാലികമായി രണ്ട് കമ്പുകൾ നാട്ടിയ ശേഷം ടാർപോളിൻ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തൽ നിർമിച്ചിരിക്കുന്നത്.
സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണന്റെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.
ഇന്നുമുതൽ സമരപ്പന്തലിൽ യുവമോർച്ച പ്രവർത്തകരും പ്രതിഷേധിക്കും. വളർമതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലിൽ തുടരുമെന്നാണ് യുവമോർച്ച പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.