കല്ലടിക്കോട്: കുട്ടികളേയും സമൂഹത്തേയും മാരകമായി ബാധിക്കുന്ന ലഹരിക്കെതിരേ ശക്തമായ സന്ദേശം വിദ്യാർഥികളിൽ എത്തിക്കണമെന്നു പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ബെറ്റ്സൻ തൂക്കുപറമ്പിൽ.
സമൂഹത്തോടൊപ്പം കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പൊന്നംകോട് ഫൊറോനതല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി പൊന്നംകോട് ഫൊറോന ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. റിജോ മേടക്കൽ മുഖ്യപ്രഭാഷണം നടത്തി.
മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപത പ്രസിഡന്റ് ഡോ. മാത്യു ചേപ്പനാംകുന്നേൽ, ഫൊറോന പ്രസിഡന്റ് ബെന്നി ചിറ്റേട്ട്, ഫൊറോന സെക്രട്ടറി രാജേഷ് നടുവത്താനിയിൽ, എൻ.എം. ജോസഫ്, തോമസ് ജോസഫ്, ജോർജ് പൊമ്പ്ര, ബീന ബേബി, ജോർജ് വർഗീസ്, വി.എം. തോമസ് വളനാമറ്റം, ജിജോ അബ്രഹാം, റോസമ്മ ബേബി, ലെബി തോമസ്, സാബു ചുള്ളിയാംകുളം തുടങ്ങിയവർ പ്രസംഗിച്ചു.