Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Struggle.

Palakkad

മഴ, ദുരിതം, പെടാപ്പാട്

കു​ള​പ്പു​ള്ളി പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട്

ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പാ​ത​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി വെ​ള്ള​ക്കെ​ട്ടു​ക​ൾ. വെ​ള്ള​കെ​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​നും കു​ഴി​ക​ൾ അ​ട​യ്ക്കാ​നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു വി​മ​ർ​ശ​ന​മു​യ​ർ​ന്നു.
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണ​വും പാ​ത​യി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി​യി​രു​ന്നി​ല്ല. കു​ള​പ്പു​ള്ളി മു​ത​ൽ പ​ത്തി​രി​പ്പാ​ല വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നാ​മ​മാ​ത്ര​മാ​യി അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. കു​ള​പ്പു​ള്ളി, കൂ​ന​ത്ത​റ, വാ​ണി​യം​കു​ളം, മ​നി​ശീ​രി പോ​ലു​ള്ള സെ​ന്‍റ​റു​ക​ളി​ൽ മാ​ത്ര​മാ​ണ് അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്ക​ൽ കാ​ര്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ചാ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം റോ​ഡി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ണി​ച്ച​ത്.

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. കോ​ട്ടോ​പ്പാ​ടം കൊ​ട​ക്കാ​ട് കൊ​മ്പം കു​ന്നോ​ത്ത​ട​ത്തി​ൽ സു​മ​തി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. കാ​റ്റി​ൽ ഓ​ടു​ക​ൾ സു​മ​തി​യു​ടെ ത​ല​യി​ൽ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ സു​മ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

 

Latest News

Corehub Up