Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stuck In

എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങി കിടാവ്

കണ്ണൂർ: എരുമയുടെ വളഞ്ഞു കിടക്കുന്ന കൊമ്പിനുള്ളിൽ കുടുങ്ങിയ കിടാവ് കണ്ണീർക്കാഴ്ചയായി. എരുമയും കിടാവും പലരീതിയിൽ ശ്രമിച്ചിട്ടും കൊമ്പിനുള്ളിൽനിന്നു രക്ഷപ്പെട്ടു പോകാനാവാത്ത രീതിയിൽ കുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ  അഗ്നിരക്ഷാ സേനയെത്തിയാണ് കൊമ്പു മുറിച്ചു കിടാവിനെ രക്ഷിച്ചത്. 
ഇന്നു രാവിലെ കണ്ണൂർ ഗവ. ആശുപത്രിക്കു സമീപമായിരുന്നു സംഭവം. നാട്ടുകാരാണ് എരുമയുടെ കൊമ്പിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള കിടാവിനെ കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസ് കെ.നസീർ, പി.വൈശാഖ്, വിജോയ് പത്രോസ്, വിഷ്ണു, ഹോം ഗാർഡ് സുകേഷ് എന്നിവരെത്തി ഏറെ പരിശ്രമത്തിന് ശേഷം എരുമയുടെ കൊമ്പിന്‍റെ വളഞ്ഞു കിടന്ന ഭാഗം യന്ത്രമുപയോഗിച്ച് മുറിച്ചാണ് കിടാവിനെ രക്ഷപ്പെടുത്തിയത്.

Latest News

Corehub Up