കാട്ടാക്കട: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ താമസിക്കുന്ന സാമുവല്‍-ലളിതാംബിക ദമ്പതികളുടെ മകൾ അബിയ എല്‍. സാം ആണ് മരിച്ചത്. കുളത്തുമ്മല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തില്‍ അബിയ ഏറെ പ്രയാസത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നു. ഈ മാനസിക പ്രയാസത്തിൽ ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.