കൊച്ചി: പനി ബാധിച്ച് ചികിത്സയിലിരിക്കെ കോമയിലായ മലയാളി വിദ്യാർഥിനി ജോർജിയയിൽ മരിച്ചു. ആലുവ സ്വദേശിനി സോണ റോയി (22) ആണ് മരിച്ചത്.
ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ് സോണ. കടുത്ത പനിയെ തുടർന്ന് അഞ്ച് ദിവസം മുൻപ് സോണ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് കോമയിലായത്.
ആലുവ തായ്ക്കാട്ടുകര എസ്എൻപുരം സ്വദേശികളായ റോയ് - ജിജി ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.