Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stylish Look

ആ​റ്റി​റ്റ്യൂഡ് ലു​ക്കി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ​ടി; ആ ​കൊ​ച്ചു​മി​ടു​ക്ക​ന് ഇ​നി ഫ്രീ​യാ​യി പ​ഠി​ക്കാം

മും​ബൈ: പു​തി​യൊ​രു സ്കൂ​ട്ട​ർ വാ​ങ്ങാ​ൻ ഷോ​റൂ​മി​ൽ എ​ത്തി​യ​പ്പോ​ൾ എ​ടു​ത്ത ഒ​രൊ​റ്റ വീ​ഡി​യോ​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ലി​ലു​ള്ള വാ​ഘാ​പൂ​ർ സ്വ​ദേ​ശി​യാ​യ രു​ദ്രാ​ൻ​ഷ് താ​ക്കൂ​ർ എ​ന്ന ര​ണ്ടു​വ​യ​സു​കാ​ര​ൻ.​അ​ച്ഛ​ന​മ്മ​മാ​ർ​ക്കൊ​പ്പം പു​തി​യ ഹോ​ണ്ട ആ​ക്ടി​വ സ്കൂ​ട്ട​ർ ഡെ​ലി​വ​റി എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് രു​ദ്രാ​ൻ​ഷി​ന്‍റെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച ആ ​വീ​ഡി​യോ പി​റ​ന്ന​ത്.

പു​തി​യ വ​ണ്ടി​ക്ക് മു​ന്നി​ൽ പോക്കറ്റിൽ കൈയിട്ട് നി​ന്ന് സ്റ്റലിഷായി ഫോ​ട്ടോ എ​ടു​ക്കു​മ്പോ​ൾ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ന​ൽ​കി​യ കൂ​ൾ ആ​യ ഭാ​വ​ങ്ങ​ളും, ആ​ത്മ​വി​ശ്വാ​സം നി​റ​ഞ്ഞ പോ​സു​ക​ളും ആ​റ്റി​റ്റൂ​ഡ് ലു​ക്കു​മൊ​ക്കെ​യാ​ണ് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്ന​ത്. ന​വം​ബ​ർ 9-ന്  @bhonduuu_baccha ​എ​ന്ന  പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. ആ​ദ്യ 7-8 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് മി​ല്യ​ൺ വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. ഓ​റ കിം​ഗ്' എ​ന്നും 'മി​നി സ​ഞ്ജ​യ് ദ​ത്ത്' എ​ന്നു​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം അ​വ​നെ ഓ​മ​ന​പേ​രി​ട്ട് വി​ളി​ച്ച​ത്.

വീ​ഡി​യോ ത​രം​ഗ​മാ​യ​തോ​ടെ ഇ​വ​ർ സ്കൂ​ട്ട​ർ വാ​ങ്ങി​യ സാ​യ് പോ​യി​ന്‍റ് ഹോ​ണ്ട ഷോ​റൂ​മി​ന്‍റെ ഉ​ട​മ​യാ​യ ദി​ലീ​പ് ബോ​ബ​ഡെ പാ​ട്ടീ​ൽ രു​ദ്രാ​ൻ​ഷി​നെ​യും കു​ടും​ബ​ത്തെ​യും വീ​ണ്ടും ഷോ​റൂ​മി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും, അ​വ​ന്റെ എ​ൽ.​കെ.​ജി മു​ത​ൽ ബി​രു​ദം വ​രെ​യു​ള്ള മു​ഴു​വ​ൻ പ​ഠ​ന​ച്ചെ​ല​വും താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രാ​യ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​നി ആ​ശ​ങ്ക വേ​ണ്ട​ല്ലോ എ​ന്ന വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് രു​ദ്രാ​ൻ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. 
ആ​റു​മാ​സം മു​ന്പ് യ​ഷ് ചി​ഞ്ചോ​ൾ​ക്ക​ർ എ​ന്ന യു​വാ​വാ​ണ് രു​ദ്രാ​ൻ​ഷി​ന്‍റെ കു​സൃ​തി​ക​ൾ പ​ക​ർ​ത്തി പോ​സ്റ്റ് ചെ​യ്യാ​ൻ  ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് തു​ട​ങ്ങി​യ​ത്. ഒ​രൊ​റ്റ വീ​ഡി​യോ​യി​ലൂ​ടെ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സി​നെ നേ​ടി​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ മി​ന്നും താ​ര​മാ​ണ്.

Latest News

Corehub Up