Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub-committee

പിഎം ശ്രീ; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

തിരുവനനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്.

സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പിഎം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്‍ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.

മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News

Corehub Up