Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subdued

പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം; ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടിച്ചു, യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തിയത് സാഹസികമായി

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് സാഹസികമായി കീ​ഴ്പ്പെ​ടു​ത്തി. ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം മ​ങ്ങാ​ട്ടു​പാ​റ ‘യ​ദു ഭ​വ​നി​ൽ' യ​ദു (23)വി​നെ​യാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ക​ൽ ആ​ര്യ​നാ​ട്‌‌ - നെ ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ പാ​റ​യ​ക്കാ​റ ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത യ​ദു തു​ട​ർ​ന്ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ അ​വി​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ഹോ​ട്ട​ൽ ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ട​മ പ​രാ​തി​യി​ല്ലെ​ന്ന് എ​ഴു​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ വി​ട്ട​യ​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് രാ​ത്രി പ​ത്ത​ര​യോ​ടെ കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യും ട്യൂ​ബ്‌​ലൈ​റ്റു​മാ​യി ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ സ്റ്റേ​ഷ​നി​ൽ​നി​ന്നു യു​വാ​വ് തൊ​ട്ട​ടു​ത്തു​ള്ള ആ​ര്യ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. സ്ഥ​ല​ത്തെ​ത്തി​യ ഐ​എ​സ്എ​ച്ച് ഒ.​സി. ദേ​വ​രാ​ജ​ൻ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​റു​ടെ റൂ​മി​ന് പു​റ​ത്ത് രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ഇ​ട്ടി​രു​ന്ന ഇ​രു​മ്പ് ക​സേ​ര​യെ​ടു​ത്ത് ഇ​യാ​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും നെ​റ്റി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ൻ​സ്പെ​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ർ​ന്ന് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വീ​ണ്ടും അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന യ​ദു​വി​നെ പാ​റാ​വ് പോ​ലീ​സു​കാ​ർ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up