Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subrata Bakshi

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ‌ തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്; വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്തു​മെ​ന്നു​റ​പ്പാ​ണ്: സു​ബ്ര​ത ബ​ക്ഷി

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​ബ്ര​ത ബ​ക്ഷി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തൃ​ണ​മൂ​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക എ​ന്നും സു​ബ്ര​ത പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ തു​ട​രേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്തെ പു​രോ​ഗ​തി​യി​ലേ​യ്ക്ക് ന​യി​ച്ച​ത് മ​മ​താ സ​ർ​ക്കാ​രാ​ണ്. ഇ​ട​ത് ഭ​ര​ണ​ത്തി​ൽ ത​ക​ർ​ന്ന സം​സ്ഥാ​നം ഇ​ന്ന് മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണ്.'-​സു​ബ്ര​ത അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളും തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്. മ​മ​ത സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും വ​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്യാ​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​സു​ബ്ര​ത പ​റ​ഞ്ഞു.

Latest News

Corehub Up