Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subsidized

മധ്യപ്രദേശിൽ എഥനോൾ ഉത്പാദനത്തിനായി നൽകിയ സബ്‌സിഡി അരി മില്ലുകൾക്കു കൈമാറി വൻ തട്ടിപ്പ്

ഭോ​​​പ്പാ​​​ൽ: എ​​​ഥ​​​നോ​​​ൾ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കി​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ട​​​ൺ അ​​​രി സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ​​​ക്ക് മ​​​റി​​​ച്ചു​​​വി​​​റ്റ് വ​​​ൻ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ ക്വി​​​ന്‍റ​​​ലി​​​ന് 2,320 രൂ​​​പ നി​​​ര​​​ക്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഈ ​​​അ​​​രി പു​​​തി​​​യ പാ​​​ക്കിം​​​ഗി​​​ലാ​​​ക്കി ക്വി​​​ന്‍റ​​​ലി​​​ന് 3,800 മു​​​ത​​​ൽ 4,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ വീ​​​ണ്ടും വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​​പ​​​യു​​​ടെ ഈ ​​​വ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കു പി​​​ന്നി​​​ൽ എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റ് ഉ​​​ട​​​മ​​​ക​​​ളും മി​​​ല്ലു​​​ട​​​മ​​​ക​​​ളും ചി​​​ല സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.എ​​​ഥ​​​നോ​​​ൾ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് കൊ​​​ണ്ടു​​​പോ​​​യ അ​​​രി എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ അ​​​രി​​​മി​​​ല്ലു​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് മ​​​റി​​​ച്ചു​​​വി​​​റ്റ​​​താ​​​യാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ഈ ​​​അ​​​രി പി​​​ന്നീ​​​ട് പു​​​തി​​​യ ചാ​​​ക്കു​​​ക​​​ളി​​​ലാ​​​ക്കി മി​​​ല്ലു​​​ക​​​ളി​​​ൽ പു​​​തി​​​യ​​​താ​​​യി കു​​​ത്തി​​​യെ​​​ടു​​​ത്ത അ​​​രി​​​യെ​​​ന്ന വ്യാ​​​ജേ​​​ന വീ​​​ണ്ടും സ​​​ർ​​​ക്കാ​​​ർ വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ന​​​വ​​​ഗാ​​​വ് വെ​​​യ​​​ർ​​​ഹൗ​​​സി​​​ൽ​​​നി​​​ന്നു ചി​​​ന്ദ്വാ​​​ര​​​യി​​​ലെ എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട മൂ​​​ന്ന് ട്ര​​​ക്കു​​​ക​​​ൾ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യി​​​ല്ലെ​​​ന്ന ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഒ​​​രു ട്ര​​​ക്ക് പ്രാ​​​ദേ​​​ശി​​​ക അ​​​രി​​​മി​​​ല്ലി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.
സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് നാ​​​ലു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

Latest News

Corehub Up