Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suffocation

ച​ത്ത് കി​ട​ന്ന എ​ലി​യെ എ​ടു​ക്കാ​ൻ കി​ണ​റി​നു​ള്ളി​ൽ ഇ​റ​ങ്ങി, തൊ​ഴി​ലാ​ളി ശ്വാ​സം​മു​ട്ടി മ​രി​ച്ചു

ആ​ല​പ്പു​ഴ: കി​ണ​റി​നു​ള്ളി​ൽ ച​ത്ത് കി​ട​ന്ന എ​ലി​യെ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ചാ​രും​മൂ​ട് ഉ​ള​വു​ക്കാ​ട് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ (49) ആ​ണ് മ​രി​ച്ച​ത്. ഉ​ള​വു​ക്കാ​ട് പു​ളി​വേ​ലി​ൽ ജം​ഗ്ഷ​നി​ലു​ള്ള ഗോ​പി​നാ​ഥ​ൻ പി​ള്ള​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ എ​ലി ച​ത്തു​കി​ട​ന്നി​രു​ന്നു.

ഇ​ത് എ​ടു​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ൻ. എ​ന്നാ​ൽ കി​ണ​റി​ന്‍റെ ഏ​റ്റ​വും താ​ഴേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സം മു​ട്ടി. പി​ന്നാ​ലെ ജ​യ​ച​ന്ദ്ര​ൻ കി​ണ​റ്റി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം കി​ണ​റി​ന്‍റെ ക​ര​യി​ൽ നി​ന്നി​രു​ന്ന ഗോ​പി​നാ​ഥ​ൻ പി​ള്ള ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​യം​കു​ള​ത്ത് നി​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി. ഇ​വ​രാ​ണ് പി​ന്നീ​ട് ജ​യ​ച​ന്ദ്ര​നെ പു​റ​ത്തെ​ടു​ത്ത​ത്.

ഉ​ട​ൻ ത​ന്നെ നൂ​റ​നാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മാ​താ​വ് ഓ​മ​ന​യ​മ്മ. മൃ​ത​ദേ​ഹം അ​ടൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Latest News

Corehub Up