Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suitcase

സ്യൂ​ട്ട് കേ​സി​നു​ള്ളി​ൽ ത​ല​യും കൈ​കാ​ലു​ക​ളു​മി​ല്ല​ത്ത മൃ​ത​ദേ​ഹം; ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ൽ

ചെ​ന്നൈ: പെ​ര​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്യൂ​ട്ട് കേ​സി​നു​ള്ളി​ൽ ത​ല​യും കൈ​കാ​ലു​ക​ളു​മി​ല്ല​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട​തു തേ​നാം​പെ​ട്ട് സ്വ​ദേ​ശി അ​മീ​ർ അ​ലി​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​മീ​റി​ന്‍റെ ഭാ​ര്യ രോ​ഹി​മ ഖാ​ത്തൂ​ൺ, രോ​ഹി​മ​യു​ടെ കാ​മു​ക​ൻ അ​ഷ്റ​ഫ് അ​ലി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നാ​ലാം ന​മ്പ​ർ പ്ലാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള കോ​ണി​പ്പ​ടി​ക്കു സ​മീ​പ​ത്താ​ണു സ്യൂ​ട്ട് കേ​സ് ക​ണ്ടെ​ത്തി​യ​ത്.

മ​റ്റൊ​രി​ട​ത്തു കൊ​ല ന​ട​ത്തി​യ ശേ​ഷം ഇ​വി​ടെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണ ചു​മ​ത​ല പ്ര​ത്യേ​ക സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നു സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി​ക​ൾ പ്ലാ​റ്റ്ഫോ​മി​ൽ സ്യൂ​ട്ട് കേ​സ് ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​കാ​യ​ണ്.

 

Latest News

Corehub Up