ഭാര്യ സുചിത്രയുടെ 60-ാം പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. സിംഗപ്പൂരിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പമായിരുന്നു ആഘോഷം. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഭാര്യ ശാന്തി, സുചിത്രയുടെ ബന്ധുക്കൾ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.
ശാന്തി ആന്റണിയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ' എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വീഡിയോ പോസ്റ്റ് ചെയ്തത്.
വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. ആഘോഷ വേദിയിൽ 60 എന്ന് വലിയ അക്ഷരത്തിൽ ബലൂണുകൾ കൊണ്ട് എഴുതിവച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തുന്നത്