Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super-soul

Malappuram

അ​തി​ജീ​വ​ന​ത്തി​​ന്‍റെ ചെ​ണ്ടു​മ​ല്ലി​പ്പാ​ടം; അ​സീ​സും മു​ബി​യും ഹാപ്പിയാണ്

പു​ഴ​ക്കാ​ട്ടി​രി: പ്ര​തി​സ​ന്ധി​ക​ള്‍ എ​ത്ര​യേ​റെ വ​ന്നാ​ലും മ​ണ്ണി​നോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന് അ​തി​രു​ക​ളി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പു​ഴ​ക്കാ​ട്ടി​രി​യി​ലെ ക​ര്‍​ഷ​ക​ര്‍.

കൃ​ഷി​യെ ജീ​വ​നു​തു​ല്യം സ്‌​നേ​ഹി​ക്കു​ന്ന പാ​ല​ക്കോ​ട​ന്‍ മു​ബി​യും ക​ക്കോ​ളി​ല്‍ അ​സീ​സു​മാ​ണ് പ​ച്ച​ക്ക​റി​ക്കൊ​പ്പം പൂ​കൃ​ഷി​യി​ലും വേ​റി​ട്ട മാ​തൃ​ക തീ​ര്‍​ക്കു​ന്ന​ത്.
ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം വ​ര്‍​ഷ​മാ​ണ് ഇ​രു​വ​രും ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്യു​ന്ന​ത്. കോ​വി​ഡ്, പ്ര​ള​യം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ള്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ള​വി​നെ​യും വി​പ​ണ​ന​ത്തെ​യും ബാ​ധി​ച്ചെ​ങ്കി​ലും പൂ​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ന്‍ ഇ​വ​ര്‍ തയാ​റാ​യി​ല്ല. ഇ​ത്ത​വ​ണ മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​ക​ള്‍ പാ​ട​ത്ത് നി​റ​ഞ്ഞു​പൂ​ത്തു​ല​ഞ്ഞ​ത് മി​ക​ച്ച വി​ള​വി​​ന്‍റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.​

വ​ള​രെ​യേ​റെ ശ്ര​ദ്ധ​യും അ​ധ്വാ​ന​വും ന​ല്‍​കി​യാ​ണ് ഓ​രോ ചെ​ടി​യെ​യും പ​രി​പാ​ലി​ച്ച​തെ​ന്ന് മു​ബി​യും അ​സീ​സും പ​റ​ഞ്ഞു. കൃ​ഷി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ഇ​ഷ്ട​വും നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യു​മാ​ണ് ത​ങ്ങ​ള്‍​ക്ക് പ്ര​ചോ​ദ​നം. പ്ര​കൃ​തി​യു​ടെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ഓ​ണ​ത്തി​​ന്‍റെ വ​ര​വ​റി​യി​ക്കു​ന്ന ഈ ​ചെ​ണ്ടു​മ​ല്ലി​പ്പാ​ടം ക​ര്‍​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തി​​ന്‍റെ മ​നോ​ഹ​ര അ​ട​യാ​ള​മാ​യി മാ​റു​ക​യാ​ണ്.

Latest News

Corehub Up