Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Support For Relief Efforts

ഇഎസ്എ കരട് വിജ്ഞാപനം : ജ​​​ന​​​വാ​​​സ, കൃ​​​ഷി മേ​​​ഖ​​​ല​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല (ഇ​​​എ​​​സ്എ) സം​​​ബ​​​ന്ധി​​​ച്ച് ജൂ​​​ലൈ 27ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​ഭൂ​​​മി​​​യും പൂ​​​ര്‍ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നും റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളെ കൃ​​​ത്യ​​​മാ​​​യി ത​​​രം​​​തി​​​രി​​​ക്കാ​​​നും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ല്‍ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​ര്‍ സ​​​ത്വ​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി.

പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം വ്യ​​​ക്ത​​​മാ​​​ക്കി.
പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ ഇ​​​എ​​​സ്എ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​ഴാം ത​​​വ​​​ണ​​​യാ​​​ണു കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പു​​​തു​​​ക്കി ഇ​​​റ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ നി​​​ല​​​വി​​​ലെ മാ​​​പ്പി​​​ല്‍ 123 റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഏ​​​ക്ക​​​ര്‍ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​ഭൂ​​​മി​​​യും ഉ​​​ള്‍പ്പെ​​​ടെ 9,993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ്ര​​​ദേ​​​ശ​​​മാ​​​ണ് ഇ​​​എ​​​സ്എ​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ റ​​​വ​​​ന്യു വി​​​ല്ലേ​​​ജു​​​ക​​​ളും അ​​​തി​​​ര്‍ത്തി​​​ക​​​ളും ത​​​രം​​​തി​​​രി​​​ച്ച് ഫീ​​​ല്‍ഡ് സ​​​ര്‍വേ ന​​​ട​​​ത്തു​​​ന്ന​​​തി​​​ലു​​​ണ്ടാ​​​യ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള അ​​​ലം​​​ഭാ​​​വ​​​വും വീ​​​ഴ്ച​​​യു​​​മാ​​​ണ് ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​യെ ഇ​​​ത്ര​​​ത്തോ​​​ളം വ​​​ഷ​​​ളാ​​​ക്കി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ ആ​​​ശ​​​ങ്ക​​​ക​​​ള്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട്, ഗോ​​​വ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യ ഉ​​​പ​​​ഗ്ര​​​ഹ-​​​ഫീ​​​ല്‍ഡ് സ​​​ര്‍വേ​​​ക​​​ള്‍ വ​​​ഴി അ​​​തി​​​ര്‍ത്തി​​​ക​​​ള്‍ വേ​​​ര്‍തി​​​രി​​​ച്ച് കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ര്‍പ്പി​​​ക്കു​​​ക​​​യും സ്വ​​​ന്തം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്ന് സം​​​ര​​​ക്ഷി​​​ച്ചു​​​നി​​​ര്‍ത്തു​​​ക​​​യും ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ച്ചു വ്യ​​​ക്ത​​​മാ​​​യി അ​​​തി​​​ര്‍ത്തി നി​​​ര്‍ണ​​​യി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​ത് ഏ​​​റെ ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ച്ച് പ​​​ശ്ചി​​​മ​​​ഘ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മേ​​​കു​​​ന്ന ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ഉ​​​ട​​​ന്‍ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും മെ​​​ത്രാ​​​ന്മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
പ്രാ​​​ധാ​​​ന്യ​​​മ​​​ര്‍ഹി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍ച്ച ചെ​​​യ്ത​​​താ​​​യി കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​രം​​​ഭി​​​ച്ച മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വാ​​​ര്‍ഷി​​​ക ധ്യാ​​​നം ഏ​​​ഴി​​​ന് സ​​​മാ​​​പി​​​ക്കും.

ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ഭ​​​യു​​​ടെ പി​​​ന്തു​​​ണ

സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ല്‍ മ​​​രി​​​ച്ച​​​വ​​​ര്‍ക്ക് കെ​​​സി​​​ബി​​​സി ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ അ​​​ര്‍പ്പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ദു​​​രി​​​താ​​​ശ്വാ​​​സ ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ര്‍ഢ്യ​​​വും പി​​​ന്തു​​​ണ​​​യും അ​​​റി​​​യി​​​ച്ചു.

അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ അ​​​ടി​​​ക്ക​​​ടി​​​യു​​​ണ്ടാ​​​കു​​​ന്ന വെ​​​ള്ള​​​പ്പൊ​​​ക്കം, ഉ​​​രു​​​ള്‍പൊ​​​ട്ട​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ശാ​​​സ്ത്രീ​​​യ ​​​പ​​​ഠ​​​നം ന​​​ട​​​ത്തി പു​​​ഴ​​​ക​​​ളു​​​ടെ​​​യും ഡാ​​​മു​​​ക​​​ളു​​​ടെ​​​യും ആ​​​ഴം വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തു​​​ള്‍പ്പെ​​​ടെ ശാ​​​ശ്വ​​​ത​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​നും പ്ര​​​തി​​​രോ​​​ധ ​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up