Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supremacy

പത്തനംതിട്ടയിൽ ആധിപത്യം തിരികെപ്പിടിച്ച് യുഡിഎഫ്

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ കൈ​വി​ട്ടു​പോ​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ധി​പ​ത്യം തി​രി​കെപ്പി​ടി​ച്ച് യു​ഡി​എ​ഫ്. അ​ഞ്ചി​ൽ നാ​ലു മ​ണ്ഡ​ല​ങ്ങ​ളും ഇ​ക്കു​റി യു​ഡി​എ​ഫ് നേ​ടി.

2021ൽ ​പ​ത്ത​നം​തി​ട്ട​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. ആ​റ​ന്മു​ള, അ​ടൂ​ർ, തി​രു​വ​ല്ല, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ൾ ഇ​ത്ത​വ​ണ യു​ഡി​എ​ഫ് തി​രി​കെപ്പി​ടി​ച്ച​പ്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മ​ത്സ​രി​ച്ച കോ​ന്നി മ​ണ്ഡ​ലം 1,838 വോ​ട്ടു​ക​ൾ​ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

2009ലെ ​മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വ്യ​ക്ത​മാ​യ ഒ​രു മേ​ൽ​ക്കൈ യു​ഡി​എ​ഫ് നേ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2011ൽ ​യു​ഡി​എ​ഫി​നു ഭ​ര​ണം ല​ഭി​ച്ച​പ്പോ​ഴും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​റ​ന്മു​ള, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ സ്വ​ന്തം എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ത്ത​വ​ണ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്. കോ​ന്നി​യി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സി​റ്റിം​ഗ് എം​എ​ൽ​എ കെ.​യു. ജ​നീ​ഷ് കു​മാ​റി​നോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്.

ആ​റ​ന്മു​ള​യി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് 18,985 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന അ​ടൂ​ർ മ​ണ്ഡ​ല​വും എ​ൽ​ഡി​എ​ഫി​നു ന​ഷ്ട​മാ​യി. ചി​റ്റ​യം ഗോ​പ​കു​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു മാ​റിനി​ന്നെ​ങ്കി​ലും സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യ പ്രി​ജി ക​ണ്ണ​ൻ 10,332 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫി​ലെ സി.​വി. ശാ​ന്ത​കു​മാ​റി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.

തി​രു​വ​ല്ല​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ൻ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും ത​ള്ള​പ്പെ​ട്ടു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സി​ലെ വ​ർ​ഗീ​സ് മാ​മ്മ​നാ​ണ് തി​രു​വ​ല്ല​യി​ൽ വി​ജ​യി​ച്ച​ത്. ബി​ജെ​പി​യി​ലെ അ​നൂ​പ് ആ​ന്‍റ​ണി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

റാ​ന്നി മ​ണ്ഡ​ലം മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം യു​ഡി​എ​ഫ് തി​രി​കെപ്പി​ടി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു സി​റ്റിം​ഗ് എം​എ​ൽ​എ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ പ്ര​മോ​ദ് നാ​രാ​യ​ണ​നെ 4,344 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up