Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surprise

വി​സ്മ​യം കാ​ത്ത് നി​യ​മ​സ​ഭ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​സ്മ​​​യി​​​പ്പി​​​ക്കു​​​ന്ന വി​​​ജ​​​യ​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷാ​​​വേ​​​ശ​​​ത്തി​​​ലാ​​​ണു ഭ​​​ര​​​ണ​​​പ​​​ക്ഷം. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തു​​നി​​​ന്നു സം​​​സാ​​​രി​​​ച്ച പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രും പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളു​​​മെ​​​ല്ലാം അ​​​വ​​​രു​​​ടെ ആ​​​ഹ്ലാ​​​ദം മ​​​റ​​​ച്ചുവ​​​ച്ചി​​​ല്ല.

മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ഇ​​​രു​​​ത്തി​​​ക്കൊ​​​ണ്ട് മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​തി​​​നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു ന​​​ന്ദി​​​പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു കൊ​​​ണ്ട് എം. ​​​വി​​​ൻ​​​സ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്. ഞ​​​ങ്ങ​​​ള​​​ല്ലാ​​​തെ മ​​​റ്റാ​​​രു​​​ണ്ട് എ​​​ന്നു ചോ​​​ദി​​​ച്ച​​​വ​​​രോ​​​ടു ഞ​​​ങ്ങ​​​ൾ​​​ക്കു യു​​​ഡി​​​എ​​​ഫ് ഉ​​​ണ്ട് എ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു പ​​​റ​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണു ക​​​ഴി​​​ഞ്ഞ​​​തെ​​​ന്ന് വി​​​ൻ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു. ആ​​​ടി​​​യു​​​ല​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ക​​​പ്പ​​​ൽ ആ​​​ടി​​​യു​​​ല​​​ഞ്ഞു. ക​​​പ്പി​​​ത്താ​​​ൻ മാ​​​ത്രം ര​​​ക്ഷ​​​പ്പെ​​​ട്ടു എ​​​ന്ന് വി​​​ൻ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു.

ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത ആ​​​ളി​​​ക്ക​​​ത്തി​​​ച്ചും ഇ​​​സ്ലാ​​​മോ​​​ഫോ​​​ബി​​​യ വ​​​ള​​​ർ​​​ത്തി​​​യും ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞെ​​​ന്നു ടി.​​​വി. ഇ​​​ബ്രാ​​​ഹിം പ​​​റ​​​ഞ്ഞു. ഇ​​​ട​​​തു​​​കോ​​​ട്ട​​​ക​​​ളാ​​​യ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സീ​​​റ്റ് യു​​​ഡി​​​എ​​​ഫി​​​നു സ​​​മ്മാ​​​നി​​​ച്ച കാ​​​സ​​​ർ​​​ഗോ​​​ഡി​​​നു യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും ഉ​​​ചി​​​ത​​​മാ​​​യ സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തു നി​​​ന്നു തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന വി​​​ജ​​​യം നേ​​​ടി​​​യ എ.​​​കെ.​​​എം. അ​​​ഷ്റ​​​ഫ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. മു​​​ഴു​​​വ​​​ൻ സീ​​​റ്റും ന​​​ൽ​​​കി​​​യ ഇ​​​ടു​​​ക്കി​​​യോ​​​ടും പ്ര​​​ത്യേ​​​ക സ്നേ​​​ഹം കാ​​​ട്ടു​​​മെ​​​ന്നു സേ​​​നാ​​​പ​​​തി വേ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​നും റോ​​​യ് കെ. ​​​പൗ​​​ലോ​​​സി​​​നും സേ​​​നാ​​​പ​​​തി വേ​​​ണു​​​വി​​​നും പ​​​ട്ട​​​യ​​​പ്ര​​​ശ്ന​​​ത്തേ​​​ക്കു​​​റി​​​ച്ചും വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തേ​​​ക്കു​​​റി​​​ച്ചും കാ​​​ർ​​​ഷി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളേ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണു പ​​​റ​​​യാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ പി​​ന്മു​​​റ​​​ക്കാ​​​ര​​​നാ​​​യി എ​​​ത്തി​​​യ മ​​​ക​​​ൻ അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് പി​​​താ​​​വി​​​ന്‍റെ മാ​​​ന​​​റി​​​സ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി പ​​​ക​​​ർ​​​ത്തി​​​യാ​​​ണു ക​​​ന്നി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​ത്. കൈ​​​ക​​​ൾ പി​​​ന്നി​​​ൽ കെ​​​ട്ടി​​​യു​​​ള്ള പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ നി​​​ൽ​​​പു​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു അ​​​പു​​​വി​​​നും. രാ​​​ഷ്‌ട്രീയം പ​​​റ​​​യാ​​​തെ വി​​​ക​​​സ​​​ന​​​ത്തേ​​​ക്കു​​​റി​​​ച്ചു മാ​​​ത്രം സം​​​സാ​​​രി​​​ച്ച അ​​​പു മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തേ​​​ക്കു​​​റി​​​ച്ചും പ്രീ​​​പ്രൈ​​​മ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​ക​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യേ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ച്ചു. സി​​​നി​​​മ വ്യ​​​വ​​​സാ​​​യം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

അ​​​പ​​​ര​​​ന്‍റെ ശ​​​ബ്ദം സം​​​ഗീ​​​തം​​പോ​​​ലെ ആ​​​സ്വ​​​ദി​​​ക്ക​​​ണം എ​​​ന്നു ക​​​മ്യൂ​​​ണി​​​സം പ​​​റ​​​യു​​​മ്പോ​​​ൾ ഒ​​​രു മൈ​​​ക്ക് ഓ​​​പ്പ​​​റേ​​​റ്റ​​​റു​​​ടെ ശ​​​ബ്ദം പോ​​​ലും സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത പ​​​ത്തു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​ണു ക​​​ട​​​ന്നു പോ​​​യ​​​തെ​​​ന്നു മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് പ​​​റ​​​ഞ്ഞു. വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്ന വി​​​സ്മ​​​യ​​​ത്തേ​​​ക്കു​​​റി​​​ച്ചു പാ​​​ടി​​​പ്പു​​​ക​​​ഴ്ത്താ​​​ൻ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രേ​​​ക്കാ​​​ൾ മു​​​സ്‌ലിം ​​​ലീ​​​ഗു​​​കാ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ ഉ​​​ത്സാ​​​ഹം. പി.​​​കെ. ഫി​​​റോ​​​സും എ.​​​കെ.​​​എം. അ​​​ഷ്റ​​​ഫും ടി.​​​വി. ഇ​​​ബ്രാ​​​ഹി​​​മു​​​മെ​​​ല്ലാം സി​​​പി​​​എം വ​​​ർ​​​ഗീ​​​യ കാ​​​ർ​​​ഡ് ഇ​​​റ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഇ​​​തെ​​​ല്ലാം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ 85,000 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ടെ തെ​​​ളി​​​വാ​​​യി അ​​​വ​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ​​​ത്.

താ​​​ൻ സ്വ​​​ത​​​ന്ത്ര​​​ൻ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി പ്ര​​​സം​​​ഗി​​​ച്ചു തു​​​ട​​​ങ്ങി​​​യ ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ എ​​​ണ്ണി​​​യെ​​​ണ്ണി പ​​​റ​​​ഞ്ഞു​​കൊ​​​ണ്ടി​​​രു​​​ന്നു. കൂ​​​വി വി​​​ളി​​​ച്ചൊ​​​ന്നും ഒ​​​രു രാ​​​ജ്യ​​​ത്തും മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​തി​​​നു ര​​​ക്തം ചി​​​ന്ത​​​ണം.- സു​​​ധാ​​​ക​​​ര​​​നി​​​ലെ വി​​​പ്ല​​​വ​​​കാ​​​രി പു​​​റ​​​ത്തു​​വ​​​ന്നു. സു​​​സ്മേ​​​ര​​​വ​​​ദ​​​ന​​​നാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

എ​​​ല്ലാ​​​ത്തി​​​നെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം ത​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞ വി​​​സ്മ​​​യി​​​പ്പി​​​ക്കു​​​ന്ന ധ​​​വ​​​ള​​​പ​​​ത്ര​​​ത്തി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​മെ​​​ടു​​​ത്തു. ത​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​മൊ​​​ഴി​​​യു​​​മ്പോ​​​ൾ 6000 കോ​​​ടി ട്ര​​​ഷ​​​റി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

102 സീ​​​റ്റ് നേ​​​ടി​​​യ യു​​​ഡി​​​എ​​​ഫ് കൗ​​​ര​​​വ​​​സ​​​ഭ ആ​​​കാ​​​തി​​​രി​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു പി. ​​​പ്ര​​​സാ​​​ദി​​​ന്‍റെ ആ​​​ശം​​​സ. ഇ​​​ട​​​തു​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു വ​​​രു​​​മെ​​​ന്നു കെ.​​​വി. സു​​​മേ​​​ഷി​​​ന് ഉ​​​റ​​​പ്പാ​​​ണ്. ബി​​​ജെ​​​പി​​​യെയൊ​ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​യൊ ഒ​​​രു വാ​​​ക്കു കൊ​​​ണ്ടു​​പോ​​​ലും നോ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ.​​​സി. മൊ​​​യ്തീ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പി​​​എം ശ്രീ​​​യേ​​​ക്കു​​​റി​​​ച്ച് ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ ആ​​​ക്ഷേ​​​പം. യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഇ​​​പ്പോ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ നി​​​ല​​​പാ​​​ടെ​​​ന്താ​​​ണെ​​​ന്നു ചോ​​​ദി​​​ച്ചു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും വി.​​​ഡി. സ​​​തീ​​​ശ​​​നും റോ​​​ളു​​​ക​​​ൾ പ​​​ര​​​സ്പ​​​രം മാ​​​റി​​വ​​​ന്ന​​​തി​​​നു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി മു​​​ഖാ​​​മു​​​ഖം വ​​​രു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ സ​​​ഭ സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു. ഇ​​​ന്ധ​​​ന​​​വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. ബി​​​സി​​​ന​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന ആ​​​ദ്യ ദി​​​വ​​​സം​​ത​​​ന്നെ വാ​​​ക്കൗ​​​ട്ടും അ​​​ര​​​ങ്ങേ​​​റി.

സാ​​മ്പ​​​ത്തി​​​ക​​​നി​​​ല വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വി​​​സ്മ​​​യി​​​പ്പി​​​ക്കു​​​ന്ന ധ​​​വ​​​ള​​​പ​​​ത്രം വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ആ ​​​ഉ​​​മ്മാ​​​ക്കി കാ​​​ട്ടി പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ട എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​റു​​​പ​​​ടി.

Latest News

Corehub Up