Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surrounding Areas

Malappuram

മ​ഞ്ചേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ പ​ര​മ്പ​ര

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ക​രു​വ​മ്പ്രം, ന​റു​ക​ര, മേ​ലാ​ക്കം ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പൊ​ലി​സ്. പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും മോ​ഷ്ടാ​ക്ക​ള്‍ പ​ല​രാ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ക​ഴി​ഞ്ഞ 10-നും 13-​നും ഇ​ട​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മേ​ലാ​ക്കം സ​ഹൃ​ദ​യ ന​ഗ​റി​ലെ വ​ലി​യ​വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും അ​ര​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല് ഗ്രാം ​സ്വ​ര്‍​ണ​നാ​ണ​യ​വും 40,000 രൂ​പ വി​ല​വ​രു​ന്ന 200 ഗ്രാം ​വെ​ള്ളി​ക്ക​ട്ടി​യും മോ​ഷ​ണം പോ​യി​രു​ന്നു.
13-ന് ​ക​രു​വ​മ്പ്രം അ​മ്പ​ല​പ്പ​ടി കൃ​ഷ്ണ ഹൗ​സി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ ര​ണ്ട് ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ മോ​തി​ര​വും ന​ഷ്ട​പ്പെ​ട്ടു. അ​മ്പ​ല​പ്പ​ടി ക​രി​ങ്കാ​ളി​കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് താ​മ​സി​ക്കു​ന്ന ക​രി​യ​ത്ത​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലും പി​എ​ന്‍​എ റോ​ഡി​ലെ റി​ട്ട​യേ​ര്‍​ഡ് എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​ര​ന്‍ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ക​രു​വ​മ്പ്രം വെ​സ്റ്റ് മീ​ന്‍​കു​ള​ത്തി​ന് സ​മീ​പ​മു​ള്ള റി​ട്ട​യേ​ര്‍​ഡ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ബാ​ല​ഗോ​പാ​ല​ന്‍റെ കൃ​ഷ്ണ​കൃ​പ​യി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വ് ആ​ദ്യം ക​വ​ര്‍​ന്ന​ത് സി​സി​ടി​വി കാ​മ​റ​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 45,000 രൂ​പ​യും ര​ണ്ട് പ​വ​ന്‍ സ്വ​ര്‍​ണ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നി​നാ​യി​രു​ന്നു ഈ ​സം​ഭ​വം. ഒ​ക്ടോ​ബ​ര്‍ 22-ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ക​രു​വ​മ്പ്രം മു​ട്ടി​യ​റ പ​ള്ളി​ക്ക​ത്തൊ​ടി ത​ങ്ക​ത്തി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ​നി​ന്ന് ഒ​രു പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​വ​ള, നാ​ല് പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ മോ​തി​ര​ങ്ങ​ള്‍, ര​ണ്ടു പ​വ​ന്‍റെ മൂ​ന്ന് ജോ​ഡി ക​മ്മ​ല്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു.മ​ഞ്ചേ​രി ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​ള്ള ഇ​ന്‍​വെ​ര്‍​ട്ട​ര്‍ റി​പ്പ​യ​റിം​ഗ് ക​ട​യി​ല്‍ ക​ഴി​ഞ്ഞ 11-ന് ​ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യു​ടെ ഗ്ലാ​സ് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി മേ​ശ​വ​ലി​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​തും വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ല​ഭി​ക്കാ​തെ മോ​ഷ്ടാ​വ് മ​ട​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

Latest News

Corehub Up