Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sweetness

സുവേന്ദുവിന്‍റെ മധുരം; മമതയുടെ നീറ്റൽ

പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഭ​​​രി​​​ച്ച മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും പ​​​ത​​​ന​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ത്തു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഭ​​​രി​​​ച്ച പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും വീ​​​ഴ്ച​​​യേ​​​ക്കാ​​​ൾ ആ​​​ഘാ​​​ത​​​മു​​​ണ്ട്. അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ് അ​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ൾ​​​ക്കു മി​​​ന്നു​​​ന്ന ജ​​​യം നേ​​​ടി​​​യ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ൽ പ​​​രാ​​​ജ​​​യം നു​​​ണ​​​യേ​​​ണ്ടി​​​വ​​​ന്ന​​​തു കൂ​​​ടു​​​ത​​​ൽ വേ​​​ദ​​​നി​​​പ്പി​​​ക്കും. ആ​​​ഴ​​​മേ​​​റി​​​യ മു​​​റി​​​വി​​​ൽ മു​​​ള​​​കു​​​പൊ​​​ടി വീ​​​ണ​​​തു​​​പോ​​​ലു​​​ള്ള നീ​​​റ്റ​​​ൽ.

ബം​​​ഗാ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​തോ​​​ൽ​​​വി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്നു​​​മാ​​​ണ് മ​​​മ​​​ത ഇ​​​ന്ന​​​ല​​​ത്തെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കാ​​​ത്ത​​​തു​​​മാ​​​യ പ​​​ത​​​ന​​​ത്തി​​​ന്‍റെ നേ​​​ർ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണി​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​നും ബി​​​ജെ​​​പി​​​യും ഒ​​​ത്തു​​​ക​​​ളി​​​ച്ച് നൂ​​​റു സീ​​​റ്റു​​​ക​​​ൾ ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് മ​​​മ​​​ത ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് 90 ല​​​ക്ഷം പേ​​​രെ നീ​​​ക്കി​​​യ​​​തു​​​മു​​​ത​​​ൽ ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​സ്ഥ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ച​​​തു വ​​​രെ പ​​​ല​​​തും അ​​​ട്ടി​​​മ​​​റി​​​ക്കു കാ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് മ​​​മ​​​ത വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ തേ​​​രോ​​​ട്ടം ഇ​​​നി ശേ​​​ഷി​​​ക്കു​​​ന്ന മ​​​റ്റു ബി​​​ജെ​​​പി​​​യി​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി വ്യാ​​​പി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ലെ പ്ര​​​ബ​​​ല​​​രും ഉ​​​റ​​​ച്ചു​​​വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​മു​​​ണ്ട്.

ഹി​​​മ​​​ന്ത​​​യു​​​ടെ വ​​​ഴി​​​യേ സു​​​വേ​​​ന്ദു

ശ​​​നി​​​യാ​​​ഴ്ച സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ബം​​​ഗാ​​​ളി​​​ലെ​​​യും രാ​​​ജ്യ​​​ത്തെ​​​യാ​​​കെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​ചി​​​ത്രം മാ​​​റും. കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി തു​​​ട​​​ങ്ങി തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ലെ​​​ത്തി മ​​​മ​​​ത​​​യു​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യ​​​ശേ​​​ഷം 2020ൽ ​​​മാ​​​ത്രം ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ നേ​​​താ​​​വാ​​​ണ് സു​​​വേ​​​ന്ദു. സു​​​വേ​​​ന്ദു​​​വി​​​ന്‍റെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ലൂ​​​ടെ വ​​​ലി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​കും ബി​​​ജെ​​​പി നീ​​​ങ്ങു​​​ക.

ആ​​​സാ​​​മി​​​ലെ ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ മ​​​റ്റൊ​​​രു പ​​​തി​​​പ്പാ​​​ണ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി. മ​​​മ​​​ത​​​യു​​​ടെ സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ലെ​​​ത്തി 15,000 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​ട്ടി​​​മ​​​റി​​​ച്ച​​​തി​​​ന്‍റെ അ​​​തി​​​മ​​​ധു​​​രം സു​​​വേ​​​ന്ദു​​​വി​​​നു സ്വ​​​ന്തം. ഇ​​​തേ സു​​​വേ​​​ന്ദു​​​വി​​​നെ​​​ക്കൊ​​​ണ്ട് മ​​​മ​​​ത​​​യെ​​​യും തൃ​​​ണ​​​മൂ​​​ലി​​​നെ​​​യും ത​​​ക​​​ർ​​​ക്കാ​​​ൻ ദീ​​​ർ​​​ഘ​​​കാ​​​ല രാ​​​ഷ്‌​​​ട്രീ​​​യ ത​​​ന്ത്ര​​​ങ്ങ​​​ളാ​​​ണു ബി​​​ജെ​​​പി മെ​​​ന​​​യു​​​ന്ന​​​ത്. പോ​​​രാ​​​ളി​​​യെ​​​ങ്കി​​​ലും മ​​​മ​​​ത​​​യ്ക്ക് ഇ​​​നി പ​​​ഴ​​​യ ക​​​രു​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്ന് ക​​​രു​​​താ​​​നു​​​മാ​​​കി​​​ല്ല. ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​നെ​​​യും ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യെ​​​യും ത​​​ക​​​ർ​​​ത്ത ക​​​ളി​​​ക​​​ളു​​​ടെ പു​​​തി​​​യ പ​​​തി​​​പ്പാ​​​കും ബം​​​ഗാ​​​ളി​​​ൽ പ​​​രീ​​​ക്ഷി​​​ക്കു​​​ക.

ചു​​​വ​​​പ്പു​​​കോ​​​ട്ട​​​യി​​​ൽ കാ​​​വി​​​ക്കൊ​​​ടി

1977 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 34 വ​​​ർ​​​ഷം ബം​​​ഗാ​​​ൾ ഭ​​​രി​​​ച്ച സി​​​പി​​​എ​​​മ്മി​​​നെ അ​​​ട്ടി​​​മ​​​റി​​​ച്ച് 2011ൽ ​​​മ​​​മ​​​ത ബാ​​​ന​​​ർ​​​ജി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​തി​​​ൽ​​​നി​​​ന്നു കാ​​​ര്യ​​​മാ​​​യ വ്യ​​​ത്യാ​​​സം ഇ​​​ത്ത​​​വ​​​ണ​​​യി​​​ല്ലെ​​​ന്നു ചി​​​ല​​​രെ​​​ങ്കി​​​ലും പ​​​റ​​​യു​​​ന്നു. കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ട് സ്വ​​​ന്തം തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണ് ബം​​​ഗാ​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റു​​​ക​​​ളെ മ​​​മ​​​ത താ​​​ഴെ​​​യി​​​റ​​​ക്കി​​​യ​​​ത്. ക​​​മ്യൂ​​​ണി​​​സ്റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​നു​​​യാ​​​യി​​​ക​​​ളും കൂ​​​ട്ട​​​ത്തോ​​​ടെ തൃ​​​ണ​​​മൂ​​​ലി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി. മാ​​​ർ​​​ഗം വ്യ​​​ത്യ​​​സ്ത​​​മെ​​​ങ്കി​​​ലും മ​​​മ​​​ത​​​യെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ ബി​​​ജെ​​​പി ന​​​ട​​​ത്തി​​​യ ആ​​​സൂ​​​ത്രി​​​ത​​​നീ​​​ക്ക​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഫ​​​ലം ക​​​ണ്ട​​​ത്.

വെ​​​റും പ​​​ത്തു വ​​​ർ​​​ഷം കൊ​​​ണ്ടാ​​​ണ് ബി​​​ജെ​​​പി മ​​​മ​​​ത​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കാ​​​വു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു വ​​​ള​​​ർ​​​ന്ന​​​ത്. 2013ൽ ​​​ചെ​​​റി​​​യൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച. ആ​​​ദ്യം കോ​​​ണ്‍ഗ്ര​​​സും പി​​​ന്നീ​​​ട് സി​​​പി​​​എ​​​മ്മും ക്ഷ​​​യി​​​ച്ച​​​തോ​​​ടെ മ​​​മ​​​ത​​​യ്ക്കും തൃ​​​ണ​​​മൂ​​​ലി​​​നും ബ​​​ദ​​​ലാ​​​കാ​​​ൻ ബി​​​ജെ​​​പി​​​ക്ക് എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നു. മ​​​മ​​​ത​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ ഫ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി മാ​​​ത്ര​​​മാ​​​യി.

ബം​​​ഗാ​​​ളി​​​ൽ കോ​​​ണ്‍ഗ്ര​​​സും സി​​​പി​​​എ​​​മ്മും സൃ​​​ഷ്‌​​​ടി​​​ച്ച ശൂ​​​ന്യ​​​ത ബി​​​ജെ​​​പി മു​​​ത​​​ലാ​​​ക്കി. മ​​​മ​​​ത​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ സ്ഥി​​​ര​​​വും സം​​​ഘ​​​ടി​​​ത​​​വു​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നു ആ​​​യു​​​ധ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്. ഹി​​​ന്ദു ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ശ​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​യു​​​ക​​​യും ചെ​​​യ്തു. ഒ​​​രു​​​കാ​​​ല​​​ത്ത് ചു​​​വ​​​പ്പു​​​കോ​​​ട്ട​​​യാ​​​യി​​​രു​​​ന്ന ബം​​​ഗാ​​​ളി​​​ൽ കാ​​​വി​​​ക്കൊ​​​ടി​​​ക​​​ൾ പാ​​​റി​​​ക്ക​​​ളി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി എ​​​ങ്ങ​​​നെ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യെ​​​ന്ന് ’മി​​​ഷ​​​ൻ ബം​​​ഗാ​​​ൾ: എ ​​​സാ​​​ഫ്ര​​​ണ്‍ എ​​​ക്സ്പി​​​രി​​​മെ​​​ന്‍റ്’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ സ്നി​​​ഗ്ധേ​​​ന്ദു ഭ​​​ട്ടാ​​​ചാ​​​ര്യ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​മ​​​ത ബാ​​​ന​​​ർ​​​ജി 2011ൽ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷ​​​മു​​​ള്ള ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ബം​​​ഗാ​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​ടി​​​യ വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ബി​​​ജെ​​​പി​​​യു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ഭ​​​ട്ടാ​​​ചാ​​​ര്യ പ​​​റ​​​യു​​​ന്ന​​​ത്.

1951ൽ ​​​ഭാ​​​ര​​​തീ​​​യ ജ​​​ന​​​സം​​​ഘം സ്ഥാ​​​പി​​​ച്ച ബം​​​ഗാ​​​ളി​​​യാ​​​യ ശ്യാ​​​മ പ്ര​​​സാ​​​ദ് മു​​​ഖ​​​ർ​​​ജി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​തി​​​ന്‍റെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ വേ​​​രു​​​ക​​​ൾ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത​​​ത്. 1952ൽ ​​​ജ​​​ന​​​സം​​​ഘം ഒ​​​ന്പ​​​ത് നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ൾ നേ​​​ടി. പ​​​ക്ഷേ മു​​​ഖ​​​ർ​​​ജി​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം സ്വാ​​​ധീ​​​നം കു​​​റ​​​ഞ്ഞു. 1982ലെ ​​​ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി 52 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ വോ​​​ട്ടാ​​​ണു കി​​​ട്ടി​​​യ​​​ത്. ഒ​​​രു സീ​​​റ്റി​​​ലും ജ​​​യി​​​ക്കാ​​​നാ​​​യ​​​തു​​​മി​​​ല്ല.

പ​​​ക്ഷേ നീ​​​ണ്ട കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ൽ സി​​​പി​​​എം ക്ഷീ​​​ണി​​​ച്ച​​​തോ​​​ടെ ബി​​​ജെ​​​പി ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റു. ഒ​​​രു വാ​​​ഴ ചീ​​​യു​​​ന്പോ​​​ൾ മ​​​റ്റൊ​​​രു മു​​​ള പൊ​​​ട്ടി​​​വ​​​ള​​​രു​​​ന്ന​​​തു​​​പോ​​​ലെ. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് വ​​​ള​​​ർ​​​ച്ച​​​യ്ക്കു അ​​​ടി​​​സ്ഥാ​​​ന​​​മി​​​ട്ട​​​ത്. 1991 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും 11.66 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​വി​​​ഹി​​​തം ബി​​​ജെ​​​പി നേ​​​ടി.

ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി വി​​​സ്മ​​​യം

2016ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 294 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച ബി​​​ജെ​​​പി​​​ക്ക് മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യി. 2021ൽ ​​​ബി​​​ജെ​​​പി മൂ​​​ന്നി​​​ൽ​​​നി​​​ന്ന് 77 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കു​​​തി​​​ച്ചു. ബി​​​ജെ​​​പി ആ​​​ദ്യ​​​മാ​​​യി ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യി മാ​​​റി. തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന് ബി​​​ജെ​​​പി നേ​​​രി​​​ട്ടു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത് ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ 2019ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്നേ​​​റ്റം പ​​​ല​​​രെ​​​യും വി​​​സ്മ​​​യി​​​പ്പി​​​ച്ചു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ പ്ര​​​ഭാ​​​വ​​​ത്തി​​​ൽ 2019ൽ ​​​ബം​​​ഗാ​​​ളി​​​ലെ 42 ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ 18 എ​​​ണ്ണം ബി​​​ജെ​​​പി നേ​​​ടി. ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം 17 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 40.25 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​ത്ത​​​നേ ഉ​​​യ​​​ർ​​​ന്നു. നി​​​യ​​​മ​​​വി​​​രു​​​ദ്ധ കു​​​ടി​​​യേ​​​റ്റം, ഹി​​​ന്ദു​​​ത്വ അ​​​ജ​​​ൻ​​​ഡ, വി​​​ക​​​സ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി​​​യു​​​ടെ തു​​​റ​​​പ്പു​​​ചീ​​​ട്ട്.

നി​​​രാ​​​ശ​​​രാ​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ചാ​​​ട്ടം

ബം​​​ഗാ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ മു​​​ന്പ് അ​​​പ്ര​​​സ​​​ക്ത​​​മാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ പെ​​​ട്ടെ​​​ന്നു​​​ള്ള വ​​​ൻ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ മ​​​മ​​​ത ഭ​​​യ​​​ന്നു. തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്തി​​​യും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ന്നും പോ​​​രാ​​​ളി​​​യാ​​​യ മ​​​മ​​​ത ന​​​ഷ്‌​​​ട​​​പ്ര​​​താ​​​പം കു​​​റ​​​ച്ചൊ​​​ക്കെ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 42ൽ 29 ​​​സീ​​​റ്റു​​​ക​​​ൾ ജ​​​യി​​​ച്ച് തൃ​​​ണ​​​മൂ​​​ലും മ​​​മ​​​ത​​​യും വീ​​​ണ്ടും ക​​​രു​​​ത്തു​​​കാ​​​ട്ടി. ബി​​​ജെ​​​പി​​​യു​​​ടെ ആ​​​റു സീ​​​റ്റു​​​ക​​​ൾ തൃ​​​ണ​​​മൂ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം 2019ലെ 40.25 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 38.75 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 30 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​ർ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു മാ​​​റി. മ​​​തേ​​​ത​​​ര, സോ​​​ഷ്യ​​​ലി​​​സ്റ്റ് ചാ​​​യ്‌​​​വു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ലും ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യി. മ​​​മ​​​ത​​​യോ​​​ടും ഇ​​​ട​​​ത്, കോ​​​ണ്‍ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക​​​ളോ​​​ടു​​​മു​​​ള്ള നി​​​രാ​​​ശ ബി​​​ജെ​​​പി മു​​​ത​​​ലാ​​​ക്കി.

2021ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 294ൽ 215 ​​​സീ​​​റ്റ് നേ​​​ടി​​​യാ​​​ണു മ​​​മ​​​ത വീ​​​ണ്ടും ക​​​രു​​​ത്ത് കാ​​​ട്ടി​​​യ​​​ത്. വോ​​​ട്ടു​​​വി​​​ഹി​​​തം 45 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​വും. ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം 10.16ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു. 77 സീ​​​റ്റു​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യെ​​​ന്നു മാ​​​ത്രം. ബി​​​ജെ​​​പി അ​​​പ​​​ക​​​ടം മ​​​ണ​​​ത്തു. എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും ബം​​​ഗാ​​​ൾ പി​​​ടി​​​ക്കാ​​​ൻ അ​​​മി​​​ത് ഷാ ​​​നേ​​​രി​​​ട്ടു ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കി. അ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​ണു ബം​​​ഗാ​​​ളി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ബി​​​ജെ​​​പി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. അ​​​തും മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ.

അ​​​ടു​​​ത്ത​​​ത് കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും

ഹി​​​ന്ദി ബെ​​​ൽ​​​റ്റി​​​ലെ ഹി​​​ന്ദു​​​ത്വ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് അ​​​പ്പു​​​റ​​​ത്തേ​​​ക്കു വ​​​ള​​​രാ​​​തെ 2029ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തു​​​ട​​​ർ​​​ച്ച എ​​​ളു​​​പ്പ​​​മ​​​ല്ലെ​​​ന്ന ബോ​​​ധ്യ​​​മാ​​​ണ് ബി​​​ജെ​​​പി​​​ക്കു ബം​​​ഗാ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ക്കി​​​യ​​​ത്. സാം​​​സ്കാ​​​രി​​​ക​​​മാ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യും വ്യ​​​ത്യ​​​സ്ത​​​മാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​ക്കൂ​​​ടി ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ക​​​കൂ​​​ടി​​​യാ​​​ണു ബം​​​ഗാ​​​ളി​​​ലെ വി​​​ജ​​​യം. പൗ​​​ര​​​ത്വം, കു​​​ടി​​​യേ​​​റ്റം, മ​​​ത​​​പ​​​ര​​​മാ​​​യ സ്വ​​​ത്വം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ബം​​​ഗാ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യി. അ​​​ത്ത​​​ര​​​മൊ​​​രു പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ വി​​​ജ​​​യം​​​കൂ​​​ടി​​​യാ​​​ണ് ബി​​​ജെ​​​പി​​​ക്കു ബം​​​ഗാ​​​ളി​​​ലെ ത്രി​​​സി​​​പ്പി​​​ക്കു​​​ന്ന ജ​​​യം.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ബി​​​ഹാ​​​ർ പോ​​​ലു​​​ള്ള വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പോ​​​ലെ ബം​​​ഗാ​​​ളും ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​ള​​​ച്ചെ​​​ടു​​​ത്തു. ഹി​​​ന്ദു​​​ത്വ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​നു വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന ബം​​​ഗാ​​​ളി​​​നെ കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ​​​തു​​​പോ​​​ലെ ത​​​മി​​​ഴ്നാ​​​ടും കേ​​​ര​​​ള​​​വു​​​മാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ അ​​​ടു​​​ത്ത ല​​​ക്ഷ്യം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്തെ വി​​​ജ​​​യാ​​​ഹ്ലാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഇ​​​തി​​​നു കൃ​​​ത്യ​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

ബം​​​ഗാ​​​ളി​​​നെ വ​​​രു​​​തി​​​യി​​​ലാ​​​ക്കി​​​യെ​​​ങ്കി​​​ൽ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കേ​​​ര​​​ള​​​വും പി​​​ടി​​​യി​​​ലൊ​​​തു​​​ങ്ങു​​​മെ​​​ന്ന് ബി​​​ജെ​​​പി വി​​​ശ്വ​​​സി​​​ക്കു​​​ന്നു. നേ​​​താ​​​ക്ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം മു​​​ത​​​ൽ ഹി​​​ന്ദു​​​ത്വ വോ​​​ട്ടു​​​ക​​​ളു​​​ടെ ധ്രൂ​​​വീ​​​ക​​​ര​​​ണ​​​വും ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളു​​​ടെ ഭി​​​ന്നി​​​പ്പി​​​ക്ക​​​ലും ക്രി​​​സ്ത്യ​​​ൻ ഔ​​​ട്ട്റീ​​​ച്ച് എ​​​ന്ന ക്രി​​​സ്ത്യ​​​ൻ സു​​​ഖി​​​പ്പി​​​ക്ക​​​ലി​​​ന്‍റെ​​​യു​​​മൊ​​​ക്കെ പു​​​തി​​​യ അ​​​വ​​​താ​​​ര​​​ങ്ങ​​​ൾ ഇ​​​നി​​​യു​​​ണ്ടാ​​​കും.

പ​​​യ​​​റ്റു​​​ന്ന​​​ത് ബ​​​ഹു​​​മു​​​ഖ ത​​​ന്ത്ര​​​ങ്ങ​​​ൾ

2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പാ​​​യി ഇ​​​നി​​​യും പി​​​ടി​​​കി​​​ട്ടാ​​​ത്ത സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി സ്വീ​​​ധാ​​​നം വ്യാ​​​പി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യും മോ​​​ദി​​​യും ഷാ​​​യും ഏ​​​തു ത​​​ന്ത്ര​​​ങ്ങ​​​ളും പ​​​യ​​​റ്റു​​​മെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യി​​​ക്കാ​​​നി​​​ല്ല.

യു​​​പി​​​യി​​​ലും ഹി​​​ന്ദി മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കി​​​യ അ​​​തേ ത​​​ന്ത്രം മാ​​​ത്ര​​​മ​​​ല്ല ബം​​​ഗാ​​​ളും ത​​​മി​​​ഴ്നാ​​​ടും കേ​​​ര​​​ള​​​വും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി പ​​​യ​​​റ്റു​​​ന്ന​​​ത്. വൈ​​​കാ​​​തെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന പ​​​ല​​​ത​​​ല​​​ങ്ങ​​​ളി​​​ലും ത​​​ര​​​ങ്ങ​​​ളി​​​ലും ദി​​​ശ​​​ക​​​ളി​​​ലു​​​മു​​​ള്ള ബ​​​ഹു​​​മു​​​ഖ ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു ബം​​​ഗാ​​​ളി​​​ലേ​​​ത്.

Latest News

Corehub Up