Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swindled

Ernakulam

ക​ട​യു​ട​മ​യു​ടെ സു​ഹൃ​ത്തെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​രി​യി​ൽ നി​ന്ന് 6,000 രൂ​പ ക​വ​ർ​ന്നു

വൈ​റ്റി​ല: വൈ​റ്റി​ല​യി​ലെ വ​സ്‌​ത്ര വ്യാ​പാ​ര സ്ഥാ​ന​ത്തി​ൽ ക​ട​യു​ട​മ പ​റ​ഞ്ഞ​യ​ച്ച​താ​ണെ​ന്ന വ്യാ​ജേ​ന​യെ​ത്തി സെ​യി​ല്‍​സ്‌ ഗേ​ളി​നെ ക​ബ​ളി​പ്പി​ച്ച് 6,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. വൈ​റ്റി​ല ജം​ഗ്ഷ​ന​ടു​ത്തു​ള്ള ക​ട​യി​ൽ ചൊ​വ്വാ​ഴ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​സ്‌​കും ധ​രി​ച്ച് വൈ​കി​ട്ട് 3.30 ഓ​ടെ ക​ട​യി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​നാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ത​ട്ടി​പ്പി​ന് അ​ര മ​ണി​ക്കൂ​ർ മു​ൻ​പേ ക​ട​യി​ലെ​ത്തി ക​ട​യു​ട​യെ അ​ന്വേ​ഷി​ച്ച ഇ​യാ​ൾ പി​ന്നീ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു വ​ന്ന് ക​ട​യു​ട​മ​യാ​ണ് ഫോ​ണി​ലെ​ന്നും ആ ​ഡോ​ക്യു​മെ​ന്‍റും കൗ​ണ്ട​റി​ലു​ള്ള പ​ണ​വും ത​രാ​ന്‍ പ​റ​ഞ്ഞു​വെ​ന്നും ജീ​വ​ന​ക്കാ​രി​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

ജോ​ലി​യ്ക്ക് വ​രാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​താ​നും ദി​വ​സം മാ​ത്ര​മാ​യ ജീ​വ​ന​ക്കാ​രി ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കാ​തെ പണം ന​ല്‍​കി. പ​ണം എ​ണ്ണാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ എ​ണ്ണേ​ണ്ട, ഞാ​ന്‍ എ​ണ്ണി​ക്കോ​ളാം എ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ പെ​ട്ടെ​ന്ന് ത​ന്നെ ക​ട​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

പ​ണം കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രി ക​ട​യു​ട​മ​യെ വി​ളി​ച്ച് ഇ​ത്ത​ര​മൊ​രാ​ള്‍ പ​ണം വാ​ങ്ങി​ക്കൊ​ണ്ടു പോ​യ കാ​ര്യം അ​റി​യി​ച്ച​തോ​ടെ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ട​വ​ന്ത്ര പൊ​ലി​സി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​യാ​ൾ ക​ട​യി​ൽ നി​ന്നും പ​ണം ത​ട്ടി​ച്ചെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി കാ​ണാം. ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ​ക്കു​റി​ച്ച് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​യാ​ള്‍ മു​ന്‍​പും പ​ല​യി​ട​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യും ഒ​രു കേ​സി​ൽ കു​റ​ച്ചു​കാ​ലം ജ​യി​ലി​ലാ​യി​രു​ന്നു​വെ​ന്നും വി​വ​ര​മു​ണ്ട്.

Latest News

Corehub Up