തളിപ്പറമ്പ്: പ്രമുഖ ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങിച്ച ചെരിപ്പിന്റെ അളവ് ശരിയാകാഞ്ഞതിനെ തുടർന്ന് തിരിച്ചയക്കാൻ ശ്രമിച്ച വയോധികന്റെ അക്കൗണ്ടിൽ നിന്ന് 2,69,500 രൂപ തട്ടിയെടുത്തതായി പരാതി. ധർമശാലയിലെ ഡ്രീം വില്ലയിൽ കെ. പദ്മനാഭനാണ് തട്ടിപ്പിന് ഇരയായത്.
ചെരിപ്പ് തിരിച്ചയക്കുന്നതിനായി മെസേജ് ഇട്ടതിനു പിന്നാലെയാണ് തട്ടിപ്പ് അരങ്ങേറിയത്. ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം 5.34ന് പിക്കപ്പ് റീ ഷെഡ്യൂൾ ചെയ്യാനെന്ന് പറഞ്ഞ് ഒരു നമ്പറിൽ നിന്ന് വിളിച്ചിരുന്നു. ഈ സമയം തന്നെ 704713846 എന്ന നമ്പറിൽ നിന്ന് വാട്സ് ആപ്പ് വീഡിയോ കോൾ വിളിച്ച് ഫോൺ ഹാക്ക് ചെയ്ത് വിവിധ അക്കൗണ്ടുകളിലുളള പണം തട്ടിയെടുത്തെന്നാണ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.