Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Switchboard

കു​ന്ദ​മം​ഗ​ല​ത്ത് ഇ​ടി​മി​ന്ന​ലി​ല്‍ സ്വി​ച്ച് ബോ​ര്‍​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ള​രി​ക്ക​ണ്ടി​യി​ല്‍ വീ​ട്ട​മ്മ​യ്ക്ക് മു​ഖ​ത്ത് പ​രി​ക്കേ​ല്‍​ക്കു​ക​യും വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യി​ല്‍ പാ​ല്‍​പാ​ത്രം എ​ടു​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​ണ് ചെ​റു​പൈ​ക്കാ​ട്ട് ഗീ​ത (60) യ്ക്ക് ​പ​രി​ക്കേ​റ്റ​ത്. വീ​ട്ടി​ലെ മോ​ട്ടോ​റി​ന്‍റെ സ്വി​ച്ച് ബോ​ര്‍​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ക​ള​രി​ക്ക​ണ്ടി ഒ​ഴി​യി​ല്‍ ഭാ​ഗ​ത്ത് ചേ​നോ​ത്ത് സ​ജീ​വ​ന്‍റെ വീ​ട് ഉ​ള്‍​പ്പെ​ടെ നാ​ലോ​ളം വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വീ​ടി​ന്റെ ചു​മ​ര്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ഭൂ​മി കു​ഴി​ഞ്ഞ് ഗ​ര്‍​ത്തം ഉ​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് ക​ത്തി​ന​ശി​ക്കു​ക​യും മോ​ട്ടോ​ര്‍ ക​ത്തി​പ്പോ​കു​ക​യും ചെ​യ്തു. മെ​യി​ന്‍ സ്വി​ച്ച് ബോ​ര്‍​ഡു​ക​ളും ക​ത്തി​ന​ശി​ച്ചു. ഫാ​ന്‍, ലൈ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ കേ​ടാ​യി. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ എ​ത്തി വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു.

Latest News

Corehub Up