Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Inaugurated In Nizhur

Kottayam

ഞീ​ഴൂ​രി​ല്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി നി​ര്‍​മാ​ണോ​ദ്ഘാ​ട​നം​

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ചെ​റി​യാ​ന്‍ കെ.​ ജോ​സ് നി​ര്‍​വ​ഹി​ച്ചു. സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജയിം​സ് ടി.​ ഉ​തു​പ്പാ​ന്‍, എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​ടി. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഈ ​പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ പ്ര​ധാ​ന കൃ​ഷി സ്ഥ​ല​ങ്ങ​ളാ​യ കാ​ഞ്ഞി​ര​ക്കാ​ട്, പാ​റ​ശേ​രി, വാ​ട്ട​വ​ത്ത്, ഞീ​ഴൂ​ര്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 100 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് കൃ​ഷി​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 90 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up