Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20i Serie

അ​യ​ർ​ല​ൻ​ഡി​ൽ വീ​ണു, ഇം​ഗ്ല​ണ്ടി​ൽ വാ​ഴ​ണം; ടി20 ​പ​ര​മ്പ​ര​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്കം

ല​ണ്ട​ൻ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടി20 ​പ​ര​മ്പ​ര​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ശ്രേ​യ​സ് അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ചെ​സ്റ്റ​ർ ലീ ​സ്ട്രീ​റ്റി​ലെ റി​വ​ർ​സൈ​ഡ് ഗ്രൗ​ണ്ടാ​ണ് വേ​ദി​യാ​കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​നോ​ട് പ​ര​മ്പ​ര തോ​റ്റ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ടീ​മെ​ന്ന് ബാ​റ്റിം​ഗ് കോ​ച്ച് റ​യാ​ൻ ടെ​ൻ ഡോ​ഷെ​ട്ടെ തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ശ്രേ​യ​സ് അ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​ക​ളോ​ടെ​യാ​കും ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ പ​ട​യൊ​രു​ക്കു​ക.

ആ​രാ​ധ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ര​ങ്ങേ​റ്റം ബു​ധ​നാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വൈ​ഭ​വ് സൂ​ര്യ​വം​ശി പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി​യാ​ല്‍ ആ​ര് പു​റ​ത്താ​കു​മെ​ന്ന​താ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ വ​ലി​യ ച​ർ​ച്ച.

Latest News

Corehub Up