Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20worldcup

അനാവശ്യ ത്രോ, പിന്നാലെ വാക്പോര്; സൂര്യകുമാർ ഇടപെട്ടില്ലായിരുന്നെങ്കിൽ കളി മാറിയേനെ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ പോ​രാ​ട്ടം ക്രി​ക്ക​റ്റ് ലോ​കം ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് ക​ണ്ട​ത്.

എ​ന്നാ​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ട​ലെ​ടു​ത്ത ഒ​രു ത​ർ​ക്കം ക​ളി​യി​ലെ വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യി.

ഇ​ന്ത്യ​ൻ ബൗ​ള​ർ അ​ർ​ഷ്ദീ​പ് സിം​ഗും ന്യൂ​സി​ല​ൻ​ഡി​ന്‍റെ ബാ​റ്റ്‌​സ്മാ​ൻ ഡാ​രി​ൽ മി​ച്ച​ലും ത​മ്മി​ലു​ണ്ടാ​യ വാ​ക്പോ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ലും ആ​രാ​ധ​ക​ർ​ക്കി​ട​യി​ലും അ​ല്പ​നേ​രം പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡ് ബാ​റ്റിം​ഗി​ന്‍റെ 11-ാം ഓ​വ​റി​ലാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മി​ച്ച​ൽ പ്ര​തി​രോ​ധി​ച്ച പ​ന്ത് നേ​രെ അ​ർ​ഷ്ദീ​പി​ന്‍റെ കൈ​ക​ളി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.

റ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​തി​രു​ന്നി​ട്ടും അ​നാ​വ​ശ്യ​മാ​യി സ്റ്റം​പി​നെ ല​ക്ഷ്യ​മാ​ക്കി അ​ർ​ഷ്ദീ​പ് പ​ന്തെ​റി​ഞ്ഞു. എ​ന്നാ​ൽ ല​ക്ഷ്യം തെ​റ്റി​യ പ​ന്ത് നേ​രെ മി​ച്ച​ലി​ന്‍റെ തു​ട​യി​ൽ വ​ന്നു കൊ​ള്ളു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഈ ​ശാ​രീ​രി​ക ആ​ഘാ​തം മി​ച്ച​ലി​നെ പ്ര​കോ​പി​ത​നാ​ക്കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ സ​മ്മ​ർ​ദ്ദം ക​ളി​ക്കാ​രെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ആ ​നി​മി​ഷ​ങ്ങ​ൾ.

രം​ഗം വ​ഷ​ളാ​കു​മെ​ന്ന് തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് പ​ക്വ​ത​യോ​ടെ ഇ​ട​പെ​ട്ടു. അ​ദ്ദേ​ഹം മി​ച്ച​ലി​നെ സ​മീ​പി​ച്ച് ശാ​ന്ത​നാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും സാ​ഹ​ച​ര്യം ന​യ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ക്ക​ത്തി​ൽ ചൂ​ടാ​യ മി​ച്ച​ൽ പി​ന്നീ​ട് ശാ​ന്ത​നാ​യി. ഒ​ടു​വി​ൽ കാ​യി​ക ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി അ​ർ​ഷ്ദീ​പും മി​ച്ച​ലും പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്ത​തോ​ടെ​യാ​ണ് മൈ​താ​ന​ത്തെ ചൂ​ടേ​റി​യ അ​ന്ത​രീ​ക്ഷ​ത്തി​ന് അ​റു​തി​യാ​യ​ത്. ക​ളി​ക്ക​ള​ത്തി​ലെ മ​ത്സ​ര​ബു​ദ്ധി​ക്ക​പ്പു​റം കാ​യി​ക മ​ര്യാ​ദ കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ് ഇ​രു​വ​രും ക​ളി തു​ട​ർ​ന്ന​ത്. അനാവശ്യ ത്രോ നടത്തിയ അർഷ്ദീപിനു മുന്നിറിയിപ്പ് നൽകി അംപയർ സംസാരിക്കുകയും ചെയ്തു.

Latest News

Corehub Up