Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tack On

ഹോർമുസിൽ ഇന്ത്യക്കാരായ 22 ജീവനക്കാരുള്ള രണ്ടു കപ്പലുകൾക്കു നേർക്ക് ആക്രമണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ 22 ജീ​​​വ​​​ന​​​ക്കാ​​​രു​​​ള്ള ര​​​ണ്ടു ച​​​ര​​​ക്ക​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം. ഞാ​​​യ​​​റാ​​​യ​​​ഴ്ച എം​​​ടി പെ​​​ട്രോ ഡോ​​​ൾ​​​ഫി​​​ൻ എ​​​ന്ന ക​​​പ്പ​​​ലി​​​നു​​​നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ദ്യ ആ​​​ക്ര​​​മ​​​ണം. 11 ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ര​​​ണ്ടു പേ​​​രെ കാ​​​ണാ​​​താ​​​യി. ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

എം​​​ടി വാ​​​ൽ​​​തേ​​​ര എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ര​​​ണ്ടാ​​​മ​​​ത് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. പ്രൊ​​​ജ​​​ക്ടൈ​​​ൽ പ​​​തി​​​ച്ച് ക​​​പ്പ​​​ലി​​​നു തീ​​​പി​​​ടി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​യ 11 ജീ​​​വ​​​ന​​​ക്കാ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്. മാ​​​ർ​​​ഷ​​​ൽ ഐ​​​ല​​​ൻ​​​ഡ്സ് പ​​​താ​​​ക​​​യേ​​​ന്തി​​​യ ക​​​പ്പ​​​ലാ​​​ണി​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തെ ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു. മ​​​സ്ക​​​റ്റി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up