Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tailoring

പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഭി​ന​യം നി​ർ​ത്തും, ത​യ്യ​ൽ പ​ഠി​ക്ക​ണം; മ​ന​സു തു​റ​ന്ന് അ​പ​ർ​ശ​ക്തി ഖു​റാ​ന

മും​ബൈ​യി​ലേ​ക്ക് മാ​റി​യ കാ​ല​ത്ത് ഒ​രു സ്റ്റൈ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ത​ന്‍റെ ക​രി​യ​റി​ലെ അ​ധി​ക​മാ​രും അ​റി​യാ​ത്ത ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ബോ​ളി​വു​ഡ് താ​രം അ​പ​ർ​ശ​ക്തി ഖു​റാ​ന മ​ന​സു തു​റ​ന്നു. നേ​ഹ ധൂ​പി​യ​യും അം​ഗ​ദ് ബേ​ദി​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു യൂ​ട്യൂ​ബ് ഷോ​യി​ലു​ടെ​യാ​ണ് താ​രം ഈ ​കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. അ​ടു​ത്ത പ​ത്ത്- പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ര​മി​ക്കാ​നും ത​യ്യ​ൽ പ​ഠി​ക്കാ​നു​മാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

മും​ബൈ​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്‍റെ ക​രി​യ​റി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒ​രു സ്റ്റൈ​ലി​സ്റ്റാ​യി താ​ൻ ജോ​ലി ചെ​യ്തി​രു​ന്നു. പ്ര​മു​ഖ ടി​വി ചാ​ന​ലു​ക​ളി​ലെ ബോ​ളി​വു​ഡ് ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രെ അ​ന്ന് സ്റ്റൈ​ൽ ചെ​യ്തി​രു​ന്നു. ഫാ​ഷ​ൻ ലോ​ക​വു​മാ​യു​ള്ള ഈ ​പ​ഴ​യ ബ​ന്ധ​മാ​കാം ത​യ്യ​ൽ പ​ഠി​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​കൃ​തി അ​ഹൂ​ജ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദം​ഗ​ൽ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​പ​ർ​ശ​ക്തി ബോ​ളി​വു​ഡി​ൽ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് സ്ത്രീ, ​ലൂ​ക്ക ചു​പ്പി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. 2026- ൽ ​പു​റ​ത്തി​റ​ങ്ങി​യ ജ​ബ് ഖു​ലി കി​താ​ബ് ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം.

Latest News

Corehub Up