Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take Action.

Kozhikode

വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​തെ 15 വ​ർ​ഷം; ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട് : അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന്‍റെ ഓ​ഡി​റ്റ് പ​രാ​മ​ർ​ശം അ​ടി​സ്ഥാ​ന​ത്തി​ൽ 2011 ൽ ​വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഗ്രാ​റ്റു​വി​റ്റി​യും ലീ​വ് സ​റ​ണ്ട​റും 15 വ​ർ​ഷ​മാ​യി ത​ട​ഞ്ഞു​വ​ച്ച ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ക​ക്കോ​ടി സ്വ​ദേ​ശി പി. ​പു​രു​ഷോ​ത്ത​മ​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ജീ​വ​ന​ക്കാ​ര​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ 15 വ​ർ​ഷ​മാ​യി ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന വി​വ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഓ​ഡി​റ്റ് അ​തോ​റി​റ്റി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​ൻ​ഐ​ടി ഡ​യ​റ​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

നി​യ​മ​ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം നി​യ​മാ​നു​സ​ര​ണം ന​ൽ​കേ​ണ്ട പ​ലി​ശ സ​ഹി​തം കാ​ല​താ​മ​സം കൂ​ടാ​തെ അ​നു​വ​ദി​ച്ച് പ​രാ​തി​ക്കാ​ര​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശി​ച്ചു. പ​രാ​തി​ക്കാ​ര​ൻ ഇ​തു​വ​രെ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ അ​നു​താ​പ​പൂ​ർ​വ്വം പ​രി​ഗ​ണി​ച്ച് യു​ക്തി​സ​ഹ​മാ​യ തീ​രു​മാ​നം ര​ണ്ടു​മാ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ അ​ന​ന്ത​കാ​ലം തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up