Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Take To The Streets

സെലൻസ്കി പുറത്താക്കിയ പ്രതിരോധമന്ത്രിക്കായി യുക്രെയ്ൻ ജനത തെരുവിൽ

കീ​​​വ്: ജ​​​ന​​​പ്രി​​​യ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി മി​​​ഖെ​​​യ്‌​​​ലോ ഫെ​​​ഡ​​​റോ​​​വി​​​നെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ തീ​​​രു​​​മാ​​​നം യു​​​ക്രെ​​​യ്നി​​​ൽ ക​​​ടു​​​ത്ത രോ​​​ഷ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി. സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത തീ​​​രു​​​മാ​​​നം സൈ​​​ന്യ​​​ത്തെ​​​യും ഞെ​​​ട്ടി​​​ച്ചു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

35 വ​​​യ​​​സു​​​ള്ള ഫെ​​​ഡ​​​റോ​​​വ് ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണു ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​ത്തി​​​നി​​​ടെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് പു​​​തി​​​യ ഊ​​​ർ​​​ജം പ​​​ക​​​രാ​​​നും യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ റ​​​ഷ്യ​​​ക്കെ​​​തി​​​രേ യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ഫെ​​​ഡ​​​റോ​​​വി​​​നു ക​​​ഴി​​​ഞ്ഞു. ഇ​​​തി​​​നു പു​​​റ​​​മേ അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി.

അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം സെ​​​ല​​​ൻ​​​സ്കി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. സൈ​​​നി​​​ക മേ​​​ധാ​​​വി ഒ​​​ല​​​ക്സാ​​​ണ്ട​​​ർ സി​​​റി​​​സ്കി​​​യു​​​മാ​​​യി ഫെ​​​ഡ​​​റോ​​​വി​​​നു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​യാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധപ്ര​​ക​​​ട​​​ന​​​ത്തി​​​ൽ “ഫെ​​​ഡ​​​റോ​​​വി​​​നെ തൊ​​​ട​​​രു​​​ത്, വി​​​ജ​​​യം ന​​​ശി​​​പ്പി​​​ക്ക​​​രു​​​ത്” തു​​​ട​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.
മു​​​ന്പ് വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന ഫെ​​​ഡ​​​റോ​​​വ് 2022ൽ ​​​റ​​​ഷ്യ​​​ൻ‌ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ക്ക​​​വേ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഗ്രൂ​​​പ്പ് തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്ന്‍റെ ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

ഫെ​​​ഡ​​​റോ​​​വ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​പ​​​ദം ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷം റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ൽ യു​​​ക്രെ​​യ്ൻ സേ​​​ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up