Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Takes Control

പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് വി​മ​ത വി​ഭാ​ഗം

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി വി​മ​ത വി​ഭാ​ഗം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത വി​ഭാ​ഗ​മാ​ണ് പാ​ർ​ട്ടി​യു​ടെ ആ​സ്ഥാ​ന​ത്ത് ത​ങ്ങ​ളു​ടെ സ്വാ​ധീ​നം ഉ​റ​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ നേ​രി​ട്ട് ക​ണ്ട​തി​ന് പി​ന്നാ​ലെ, ത​ങ്ങ​ളു​ടെ വി​ഭാ​ഗ​മാ​ണ് യ​ഥാ​ർ​ഥ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന് ഋ​ത​ബ്ര​ത ബാ​ന​ർ​ജി അ​വ​കാ​ശ​പ്പെ​ട്ടു. പാ​ർ​ട്ടി ചി​ഹ്ന​വും പേ​രും ഉ​പ​യോ​ഗി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​രു​ടെ​യും മു​ൻ കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും വി​മ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. കൊ​ൽ​ക്ക​ത്ത മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ 47 ഓ​ളം മു​ൻ ടി​എം​സി കൗ​ൺ​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ത്തി ഋ​ത​ബ്ര​ത വി​ഭാ​ഗം ഇ​തി​നോ​ട​കം ത​ന്നെ ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​ർ​ട്ടി​യു​ടെ പേ​രും ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​യും നേ​താ​വു​മാ​യ ഡോ​ല സെ​ൻ വി​മ​ത എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ്യാ​ജ രേ​ഖ​ക​ൾ ച​മ​യ്ക്ക​ൽ, ആ​ളു​മാ​റി പാ​ർ​ട്ടി പേ​ര് ഉ​പ​യോ​ഗി​ക്ക​ൽ, അ​ന​ധി​കൃ​ത യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​ണ് പ​രാ​തി. മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​നാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ട് ന​ൽ​കി​യ​തെ​ന്നും ചി​ല നേ​താ​ക്ക​ളോ കൗ​ൺ​സി​ല​ർ​മാ​രോ പാ​ർ​ട്ടി വി​ട്ടു​പോ​യ​തു​കൊ​ണ്ട് പാ​ർ​ട്ടി​യു​ടെ ജ​ന​പി​ന്തു​ണ കു​റ​യി​ല്ലെ​ന്നും ടി​എം​സി എം​പി മ​ഹു​വ മൊ​യ്ത്ര വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up