District News
പീരുമേട്: കുട്ടിക്കാനത്തിനു സമീപം ഓട്ടോറിക്ഷ ടാങ്കർ ലോറിയിൽ ഇടിച്ച് അപകടം. കുട്ടിക്കാനത്തുനിന്നു പെരുവന്താനം കൊടുകുത്തിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ മുണ്ടക്കയത്തുനിന്നു തമിഴ്നാട്ടിലേക്ക് പാൽ കൊണ്ടുവരാൻ പോയ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊടുകുത്തി പുത്തൻപറമ്പിൽ പി.എസ്. സുനീഷിന് (28) ഗുരുതരമായ പരിക്കേറ്റു.
രണ്ടു കാലുകൾക്കും തലയ്ക്കും പരിക്കേറ്റ സുനീഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
ചെന്ത്രാപ്പിന്നി: ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറി ഇടിച്ച് വൈദ്യുതിത്തൂണ് തകർന്നു. ലൈനുകൾ കൂട്ടിയിടിച്ച് തീപ്പൊരി ഉണ്ടായെങ്കിലും വൻ വിപത്ത് ഒഴിവായി.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ ചാമക്കാല മൂന്നുംകൂടിയ സെന്ററിലാണ് അപകടമുണ്ടായത്.
കൊച്ചി ഭാഗത്തുനിന്നും ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വഴിതെറ്റിയതിനെതുടർന്ന് റിവേഴ്സ് എടുത്ത് വളക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തകർന്ന പോസ്റ്റ് കെഎസ്ഇബി അധികൃതരെത്തി മാറ്റി. ഇന്ധനമുള്ളതിനാൽ ലോറി ഉടൻതന്നെ മാറ്റിക്കൊണ്ടുപോയി.