Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tax Evaders

നി​കു​തി വെ​ട്ടി​പ്പു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​കു​​​​തി പി​​​​രി​​​​വ് ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്ത് ടാ​​​​ക്സ് ഡ്രൈ​​​​വ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നും നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ധ​​​​നാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

ടാ​​​​ക്സി​​​​ല്ലാ​​​​തെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൊ​​​​ണ്ടു വ​​​​ന്ന് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​ൽ​​​​ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പു​​​​കാ​​​​രെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നേ​​​​രി​​​​ടും. ഇ​​​​വ​​​​ർ ക​​​​ള്ള​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ പൂ​​​​ട്ടി​​​​പ്പോ​​​​കു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​കു​​​​തി ന​​​​ൽ​​​​കു​​​​ന്ന യ​​​​ഥാ​​​​ർ​​​​ഥ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​ത​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

കരിമ​​​​ണ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി​​​​യ ശേ​​​​ഷം ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​മാ​​​​ണ് ക​​​​രി​​​​മ​​​​ണ​​​​ൽ മേ​​​​ഖ​​​​ല സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്നെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത്. വേ​​​​ണ്ടാ​​​​ത്ത​​​​തൊ​​​​ന്നും ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തെ​​​​റ്റു​​​​ക​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ൽ, അ​​​​ത് ശ​​​​രി​​​​യാ​​​​ണെ​​​​ന്ന് ഭരണ​​​പ​​​​ക്ഷ​​​​ത്തി​​​​നു കൂ​​​​ടി ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ ഒ​​​​രു മാ​​​​പ്പു കൂ​​​​ടി പ​​​​റ​​​​ഞ്ഞ് അ​​​​ത് പി​​​​ൻ​​​​വ​​​​ലി​​​​ക്കും.

യു​​​​ഡി​​​​എ​​​​ഫ് എ​​​​ല്ലാ​​​​ കാ​​​​ര്യ​​​​ങ്ങ​​​​ളും ശ്ര​​​​ദ്ധി​​​​ച്ചേ ചെ​​​​യ്യൂ. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി യു​​​​ഡി​​​​എ​​​​ഫ് ഒ​​​​ന്നും ചെ​​​​യ്യി​​​​ല്ല. ഒ​​​​രു വ​​​​കു​​​​പ്പി​​​​ലും ചെ​​​​യ്യി​​​​ല്ല. മൂ​​​​ന്നു മാ​​​​സം ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​യി തു​​​​ട​​​​ങ്ങും. ഇ​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​നു വേ​​​​ണ്ടി താ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന വാ​​​​ക്കാ​​​​ണെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ലൈ​​​​ഫ് പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ പോ​​​​കു​​​​ന്നെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ മ​​​​റ്റൊ​​​​രാ​​​​ക്ഷേ​​​​പം. നി​​​​ർ​​​​ത്താ​​​​ൻ പോ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് ബ​​​​ജ​​​​റ്റി​​​​ൽ പ​​​​ണം വ​​​​ക​​​​യി​​​​രു​​​​ത്തു​​​​മോ. എ​​​​ന്നാ​​​​ൽ ലൈ​​​​ഫ് പ​​​​ദ്ധ​​​​തി​​​​യെ പ​​​​റ്റി പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും പ​​​​രാ​​​​തി​​​​യു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ത്ത് യു​​​​ഡി​​​​എ​​​​ഫ് അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് വാ​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്. അ​​​​തു പാ​​​​ലി​​​​ക്കും.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ബ​​​​ജ​​​​റ്റാ​​​​ണ്. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ നി​​​​ന്നും കു​​​​റെ മാ​​​​റി ചി​​​​ന്തി​​​​ച്ചു ത​​​​ന്നെ​​​​യാ​​​​ണ് ബ​​​​ജ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.​​ഇ​​​​പ്പോ​​​​ൾ ചെ​​​​യ്തു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ക്ഷേ​​​​മ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പോ​​​​ലും ഭാ​​​​വി​​​​യി​​​​ൽ നി​​​​ർ​​​​ത്തിവയ്ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന പ​​​​രി​​​​താ​​​​പ​​​​ക​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് കേ​​​​ര​​​​ളം നീ​​​​ങ്ങു​​​​ന്ന​​​​ത് മു​​​​ന്നി​​​​ൽ ക​​​​ണ്ടു​​​​കൊ​​​​ണ്ടാ​​​​ണ് മാ​​​​റി ചി​​​​ന്തി​​​​ച്ച​​​​ത്.

അ​​​​ത്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന അ​​​​ള​​​​വി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ണം ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്നു​​​​ണ്ട്. നാ​​​​ൽ​​​​പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​നും അ​​​​ന്പ​​​​തു ല​​​​ക്ഷ​​​​ത്തി​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ആ ​​​​പ​​​​ണം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്നു. അ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​റ മാ​​​​ന്താ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ ഒ​​​​ഴു​​​​ക്കാ​​​​ണ്.

അ​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യം വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​കാ​​​​വ​​​​സ്ഥ​​​​യെ ഇ​​​​ത് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ബാ​​​​ധി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് നോ​​​​ക്കും. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ പ​​​​ര​​​​മാ​​​​വ​​​​ധി നി​​​​ക്ഷേ​​​​പം കൊ​​​​ണ്ടുവ​​​​ര​​​​ണം.

സ​​​​ർ​​​​ക്കാ​​​​ർ വ​​​​ള​​​​രെ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യി അ​​​​ര ഡ​​​​സ​​​​ൻ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് മോ​​​​ഡ​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ത് നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു മു​​​​ന്നി​​​​ൽ വ​​​​യ്ക്കും. പ​​​​ര​​​​മാ​​​​വ​​​​ധി നി​​​​ക്ഷേ​​​​പം സ്വീ​​​​ക​​​​രി​​​​ച്ച് ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up