Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tax Officer

അനധികൃത സ്വത്ത്: സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസ്

കൊ​​ച്ചി: അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന​​ത്തി​​ന് സ്റ്റേ​​റ്റ് ടാ​​ക്‌​​സ് ഓ​​ഫീ​​സ​​ര്‍ക്കെ​​തിരേ വി​​ജി​​ല​​ന്‍സ് കേ​​സ്. മ​​ട്ടാ​​ഞ്ചേ​​രി അ​​ഡീ​​ഷ​​ണ​​ല്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഓ​​ഫ് സ്റ്റേ​​റ്റ് ടാ​​ക്‌​​സ് ഓ​​ഡി​​റ്റ് ഓ​​ഫീ​​സി​​ലെ സ്റ്റേ​​റ്റ് ടാ​​ക്‌​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന ഇ​​ട​​പ്പ​​ള്ളി ച​​ങ്ങ​​മ്പു​​ഴ സ​​മാ​​ധി​​റോ​​ഡി​​ല്‍ താ​​മ​​സി​​ക്കു​​ന്ന എം.​​ജി. ബാ​​ല​​ഗോ​​പാ​​ലി​​ന്(48) എ​​തിരേയാ​​ണ് എ​​റ​​ണാ​​കു​​ളം വി​​ജി​​ല​​ന്‍സ് സ്‌​​പെ​​ഷ​​ല്‍ സെ​​ല്‍ കേ​​സെ​​ടു​​ത്ത​​ത്.

മ​​ട്ടാ​​ഞ്ചേ​​രി ഓ​​ഫീ​​സി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന ബാ​​ല​​ഗോ​​പാ​​ല്‍ വ​​ര​​വി​​ല്‍ ക​​വി​​ഞ്ഞ സ്വ​​ത്ത് സ​​മ്പാ​​ദി​​ച്ചെ​​ന്ന വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​യാ​​ള്‍ക്കെ​​തിരേ വി​​ജി​​ല​​ന്‍സ് പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. ജി​​എ​​സ്ടി വ​​കു​​പ്പി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന കാ​​ല​​യ​​ള​​വി​​ല്‍ വി​​വി​​ധ വ​​സ്തു വ​​ക​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ 76,03,627 രൂ​​പ​​യു​​ടെ മു​​ത​​ലു​​ക​​ള്‍ ബാ​​ല​​ഗോ​​പാ​​ല്‍ സ​​മ്പാ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​തി​​ല്‍ 23,46,652 രൂ​​പ​​യു​​ടെ വ​​ര​​വി​​ല്‍ ക​​വി​​ഞ്ഞ സ്വ​​ത്തു​​ക്ക​​ളാ​​ണെ​​ന്നും വി​​ജി​​ല​​ന്‍സ് ക​​ണ്ടെ​​ത്തി.

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ എ​​റ​​ണാ​​കു​​ളം മ​​റൈ​​ന്‍ഡ്രൈ​​വി​​ല്‍ ഇ​​യാ​​ള്‍ നി​​ല​​വി​​ല്‍ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്ത് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ള്‍ വി​​ജി​​ല​​ന്‍സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​വ പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Latest News

Corehub Up