Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teak Saplings

Palakkad

തേ​ക്കിൻതൈ​ക​ളു​ടെ പ​ച്ച​പ്പി​ൽ ക​രി​ങ്ക​യം

മം​ഗ​ലം​ഡാം: വ​നം​വ​കു​പ്പി​ന്‍റെ ക​രി​ങ്ക​യം തേ​ക്കു​തോ​ട്ട​ത്തി​ൽ ര​ണ്ടാം​ഘ​ട്ട തേ​ക്കു​മു​റി തു​ട​ങ്ങി. ഓ​ടം​തോ​ട് ന​ന്ന​ങ്ങാ​ടി ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ മ​രം​മു​റി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 25 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ തേ​ക്കു​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 6086 മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ മു​റി​ക്കു​ന്ന​തെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹാ​ഷിം പ​റ​ഞ്ഞു.60 വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള തേ​ക്കു​മ​ര​ങ്ങ​ളാ​ണ് മു​റി​ക്കു​ന്ന​ത്. 200 ഇ​ഞ്ചും അ​തി​ൽ കൂ​ടു​ത​ലും വ​ണ്ണ​മു​ള്ള തേ​ക്കു​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​വ​യി​ലു​ണ്ട്.

മാ​ർ​ച്ച് 15 ന​കം നി​ർ​ദ്ദി​ഷ്ട പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ളെ​ല്ലാം മു​റി​ക്കാ​നാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. ത​ടി​ക​ളെ​ല്ലാം വ​നം​വ​കു​പ്പി​ന്‍റെ വാ​ള​യാ​റി​ലു​ള്ള ഡി​പ്പോ​യി​ലേ​ക്കു മാ​റ്റും. വ​ണ്ണം​കു​റ​ഞ്ഞ ത​ടി​ക​ളും ക​ഴ​ക​ളും വി​റ​കും സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ലേ​ലം ചെ​യ്ത് വി​ൽ​പ​ന ന​ട​ത്തും. ത​ടി മു​റി​ച്ചു​മാ​റ്റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വീ​ണ്ടും തേ​ക്കു​തൈ​ക​ൾ റീ​പ്ലാ​ന്‍റ് ചെ​യ്യും. 2000 ഏ​ക്ക​ർ വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​രി​ങ്ക​യ​ത്തെ തേ​ക്കു​തോ​ട്ടം.

2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യാ​ണ് ഒ​ന്നാം​ഘ​ട്ട മ​രം​മു​റി ന​ട​ന്ന​ത്. ക​രി​ങ്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്തെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ തേ​ക്കു​മ​ര​ങ്ങ​ളാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മു​റി​ച്ച​ത്. മ​രം​മു​റി ന​ട​ന്ന പ്ര​ദേ​ശ​ത്ത് 32,000 തേ​ക്കി​ൻ​തൈ​ക​ൾ ഇ​തി​ന​കം ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up