Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tech Sector

ഐടി, ടെക് മേഖലയിൽ കേരളം കുതിക്കുന്നു: എസ്. സാംബശിവ റാവു

കൊ​​​ച്ചി: ഐ​​​ടി, ടെ​​​ക് മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ര​​​ളം വ​​​ൻ മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സാം​​​ബ​​​ശി​​​വ റാ​​​വു. കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ എ​​​ട്ടാ​​​മ​​​ത് ഡി​​​ജി​​​റ്റ​​​ല്‍ സ​​​മ്മി​​​റ്റ് ഓ​​​ൺ​​​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള ഐ​​​ടി ട​​​വ​​​റാ​​​യ ലു​​​ലു ഐ​​​ടി ട​​​വ​​​റി​​​ലാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ സ​​​മ്മി​​​റ്റ് ന​​​ട​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തു​​​ത​​​ന്നെ ഈ ​​​രം​​​ഗ​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മാ​​​റ്റ​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഉ​​​ദ്ഘാ​​​ട​​​ന​​​സെ​​​ഷ​​​നി​​​ല്‍ ഗൂ​​​ഗി​​​ള്‍ ക്ലൗ​​​ഡ് ഇ​​​ന്ത്യ ആ​​​ൻ​​​ഡ് സാ​​​ര്‍ക്ക് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ എ​​​മ​​​ര്‍ജിം​​​ഗ് ആ​​​ൻ​​​ഡ് സ്ട്രാ​​​റ്റ​​​ജി​​​ക് പാ​​​ര്‍ട്ണ​​​ര്‍ഷി​​​പ്‌​​​സ് ഗ്രോ​​​ത്ത് ലീ​​​ഡ​​​ർ സ​​​ത്യേ​​​ന്ദ്ര ഖാ​​​രെ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഹ​​​രി​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ര​​​മേ​​​ഷ് നാ​​​യ​​​ർ സ്വാ​​​ഗ​​​ത​​​വും അ​​​നി​​​ൽ വ​​​ർ​​​മ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Latest News

Corehub Up