Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teenaccounts

കു​ട്ടി​ക​ളു​ടെ വാ​ട്‌​സ്ആ​പ്പ് ഇ​നി മാ​താ​പി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ: പു​തി​യ 'പാ​ര​ന്‍റ​ൽ ക​ൺ​ട്രോ​ൾ' ഫീ​ച്ച​റു​ക​ളു​മാ​യി മെ​റ്റ!

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​രാ​യ (13-19 പ്രാ​യ​ക്കാ​രാ​യ) ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ "പാ​ര​ന്‍റ​ൽ ക​ൺ‌​ട്രോ​ൾ' ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്പ്.

കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ളോ കോ​ളു​ക​ളോ ചോ​ർ​ത്താ​തെ ത​ന്നെ അ​വ​രു​ടെ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗ​ത്തി​ൽ കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ.

സ്വ​കാ​ര്യ​ത ലം​ഘി​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​മാ​റ്റ​ത്തി​ലൂ​ടെ മാ​താ​പി​താ​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​റ്റ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ എ​ന്തൊ​ക്കെ :

കു​ട്ടി​ക​ളു​ടെ പ്രൊ​ഫൈ​ൽ ചി​ത്രം ആ​രൊ​ക്കെ കാ​ണ​ണം, അ​വ​രെ ആ​രൊ​ക്കെ ഗ്രൂ​പ്പു​ക​ളി​ൽ ചേ​ർ​ക്ക​ണം എ​ന്നി​വ മാ​താ​പി​താ​ക്ക​ൾ​ക്ക് ക്ര​മീ​ക​രി​ക്കാം. ഇ​വ മാ​റ്റാ​ൻ കു​ട്ടി ആ​ഗ്ര​ഹി​ച്ചാ​ൽ മാ​താ​പി​താ​ക്ക​ൾ നി​ശ്ച​യി​ച്ച പി​ൻ ന​മ്പ​ർ ആ​വ​ശ്യ​മാ​ണ്.

കു​ട്ടി പു​തി​യ ഗ്രൂ​പ്പു​ക​ളി​ൽ ചേ​രു​മ്പോ​ഴോ, പു​റ​ത്തു​പോ​കു​മ്പോ​ഴോ, അ​വ​ർ അം​ഗ​മാ​യ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ദ്ധി​ക്കു​മ്പോ​ഴോ മാ​താ​പി​താ​ക്ക​ൾ​ക്ക് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കും.

വാ​ട്‌​സ്ആ​പ്പ് ചാ​ന​ലു​ക​ളു​ടെ ഉ​പ​യോ​ഗ​വും, ആ​രൊ​ക്കെ കു​ട്ടി​യു​ടെ സ്റ്റാ​റ്റ​സ് കാ​ണ​ണം, കു​ട്ടി ആ​രു​ടെ​യൊ​ക്കെ സ്റ്റാ​റ്റ​സ് കാ​ണ​ണം എ​ന്ന​തും മാ​താ​പി​താ​ക്ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം.

വാ​ട്‌​സ്ആ​പ്പി​ലെ എ​ഐ അ​സി​സ്റ്റ​ന്‍റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​നാ​യി പ്ര​ത്യേ​ക 'ലി​മി​റ്റ​ഡ് ക​ണ്ട​ന്‍റ് ' ഓ​പ്ഷ​നും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മാ​താ​പി​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ ചാ​റ്റു​ക​ളോ വോ​യ്‌​സ്/​വീ​ഡി​യോ കോ​ളു​ക​ളോ കാ​ണാ​നോ കേ​ൾ​ക്കാ​നോ മാ​താ​പി​താ​ക്ക​ൾ​ക്കോ വാ​ട്‌​സ്ആ​പ്പി​നോ സാ​ധി​ക്കി​ല്ല. സ​ന്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും 'എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്റ്റ​ഡ്' ആ​യി​ത്ത​ന്നെ തു​ട​രും.

മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ഏ​തു​സ​മ​യ​ത്തും ഈ ​ക​ൺ​ട്രോ​ളു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നോ പൂ​ർ​ണ​മാ​യി ഓ​ഫാ​ക്കാ​നോ സാ​ധി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വാ​ട്‌​സ്ആ​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up