Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tejashwi Yadav

ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു: തേ​ജ​സ്വി യാ​ദ​വ്

പൊ​ന്നാ​നി: ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ്.

മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണ്. പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ഴും വ​യ​നാ​ട് ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ഴും കേ​ന്ദ്രം കേ​ര​ള​ത്തി​ന് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം ധൈ​ര്യ​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നേ​രി​ട്ട​താ​യും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം തു​ട​ങ്ങി സ​ർ​വ​മേ​ഖ​ല​യി​ലും വി​ക​സ​നം ന​ട​പ്പാ​ക്കി​യും കോ​വി​ഡി​നെ​യും പ്ര​ള​യ​ത്തെ​യും അ​തി​ജീ​വി​ച്ചും പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. സം​ഘ​പ​രി​വാ​ർ ഭ​ര​ണ​ഘ​ട​ന​പോ​ലും മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സം​വ​ര​ണം പ്ര​ധാ​ന​മാ​ണ്. ആ ​പോ​രാ​ട്ടം സാം​സ്കാ​രി​ക വി​പ്ല​വ​മാ​ണെ​ന്നും തേ​ജ​സ്വി യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഓ​രോ വീ​ട്ടി​ലും ഒ​രു സ​ര്‍​ക്കാ​ര്‍ ജോ​ലി; ബി​ഹാ​റി​ല്‍ വ​മ്പ​ന്‍ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി തേ​ജ​സ്വി യാ​ദ​വ്

ബി​ഹാ​റി​ൽ ആ​ര്‍​ജെ​ഡി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ സം​സ്ഥാ​ന​ത്തെ ഓ​രോ വീ​ട്ടി​ലും കു​റ​ഞ്ഞ​ത് ഒ​രാ​ള്‍​ക്കെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്ന് തേ​ജ​സ്വി യാ​ദ​വ്.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച് ഇ​രു​പ​ത് ദി​വ​സ​ത്തി​ന​കം തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​യ​മ​മു​ണ്ടാ​ക്കു​മെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. ആ​ര്‍​ജെ​ഡി അ​ധി​കാ​ര​മേ​റ്റ് 20 മാ​സ​ത്തി​നു​ള​ളി​ല്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ഒ​രു വീ​ട്ടി​ലും സ​ര്‍​ക്കാ​ര്‍ ജോ​ലി ഇ​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കി​ല്ലെ​ന്നും തേ​ജ​സ്വി യാ​ദ​വ് വ്യ​ക്ത​മാ​ക്കി.

"ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ജോ​ലി ആ​വ​ശ്യ​മു​ള​ള കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക ത​ന്നെ ഞ​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ട്. സാ​ധ്യ​മാ​കു​ന്ന പ്ര​ഖ്യാ​പ​നം മാ​ത്ര​മേ ഞ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​ള​ളു. വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ല്ല, ആ​രെ​യും വ​ഞ്ചി​ക്കു​ന്നു​മി​ല്ല. വാ​ഗ്ദാ​നം പാ​ലി​ക്കു​മെ​ന്ന് പ​റ​യാ​ന്‍ തെ​ളി​വ് ന​ല്‍​കേ​ണ്ട കാ​ര്യ​വു​മി​ല്ല.': തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

 

Latest News

Corehub Up