Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Telecalling

ആര്‍ക്കാണ് വോട്ട്? ടെലികോളിംഗുമായി യുഡിഎഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ടെ​ലി​കോ​ളിം​ഗ് സം​വി​ധാ​ന​വു​മാ​യി യു​ഡി​എ​ഫ്. പു​തു​യു​ഗ​യാ​ത്ര അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഉ​ദ്ഘാ​ട​ക​നാ​യെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ക്കാ​യി യു​ഡി​എ​ഫി​ന്‍റെ ഗ്യാ​ര​ന്‍റി​യാ​യി അ​വ​ത​രി​പ്പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യാ​ണ് ടെ​ലി​കോ​ളിം​ഗ് സം​വി​ധാ​നം.

ഇ​ന്‍ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ, സ്ത്രീ​ക​ള്‍ക്ക് കെ​എ​സ്ആ​ര്‍ടി​സി​യി​ല്‍ സൗ​ജ​ന്യ യാ​ത്ര തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ള​റി​ഞ്ഞി​രു​ന്നോ? ഇ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല​റി​യാ​ന്‍ ഈ ​സം​ഖ്യ അ​മ​ര്‍ത്തൂ എ​ന്നാ​ണ് ഇ​തി​ല്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍ന്ന് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളും യു​ഡി​എ​ഫ് വ​ന്നാ​ല്‍ ഇ​തെ​ല്ലാം ല​ഭി​ക്കു​മെ​ന്നു​മു​ള്ള വി​വ​രവു​മാ​ണ് ഇ​തി​ലൂ​ടെ വോ​ട്ട​ര്‍മാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഈ ​വാ​ഗ്ദാ​നം തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മോ? പ​ര​മ്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യു​ന്ന​വ​രാ​ണോ? നി​ങ്ങ​ളു​ടെ വോ​ട്ട് എ​ന്‍ഡി​എ​യ്‌​ക്കോ അ​തോ മ​റ്റ് മു​ന്ന​ണി​ക​ള്‍ക്കോ? എ​ന്നി​വ​യാ​ണ് തു​ട​ര്‍ ചോ​ദ്യ​ങ്ങ​ള്‍.

കൂ​ടാ​തെ യു​വ​സംരംഭ​​ക​രെ​യും യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍ഥി​ക​ളെ​യും ആ​ക​ര്‍ഷി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ വേ​റെ വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​മാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് നേ​താ​ക്ക​ള്‍ നി​ര​ന്ത​രം പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു മു​ഴം മു​ന്നേ നി​ര്‍ണാ​യ​ക ചു​വ​ടു​വ​യ്പ്.

Latest News

Corehub Up