Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple City

Thrissur

ക്ഷേ​ത്രന​ഗ​രം ഒരുങ്ങി

സു​ര​ക്ഷ​യ്ക്ക് 250 പൊ​ലിസുകാർ

ഗു​രു​വാ​യൂ​ർ: ​ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ന​ട​ന്നു​വ​ന്ന വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി ഏ​കാ​ദ​ശി എ​ത്തുന്നതോ​ടെ നാ​ടും ന​ഗ​ര​വും പ്രഭാപൂരിതം.
ക്ഷേ​ത്ര​വും പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളും വൈ​ദ്യു​ത ദീ​പപ്ര​ഭ​യി​ലാ​ണ്. ​ഏ​കാ​ദ​ശി വ​ര​വ​റി​യി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ്‌​മാ​ര​ക മൈ​താ​ന​ത്ത് കാ​ർ​ണി​വ​ലും എ​ത്തി.
വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളും ഏ​കാ​ദ​ശി​ക്ക് മി​ഴി​വേ​കും.​ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യവി​രു​ദ്ധ ശ​ല്യം ത​ട​യു​ന്ന​തി​നു​മാ​യി ഗു​രു​വാ​യൂ​ർ എ​സി​പി എം.​ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 250 പൊലി​സു​കാ​ർ തു​ട​ർ​ച്ച​യാ​യ 54 മ​ണി​ക്കൂ​ർ സേ​വ​ന​ത്തി​നു​ണ്ടാ​കും.

53 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ ദ​ർ​ശ​നം

ഗു​രു​വാ​യൂ​ർ: ​ക്ഷേ​ത്ര​ത്തി​ൽ ദ​ശ​മി ദി​വ​സ​മാ​യ നാ​ളെ പു​ല​ർ​ച്ചെ മൂന്നി​ന് തു​റ​ക്കു​ന്ന ക്ഷേ​ത്രന​ട പി​ന്നീ​ട് ദ്വാ​ദ​ശി ദി​ന​മാ​യ ഞായറാഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് അ​ട​ക്കു​ന്ന​ത്.​ ഭ​ക്ത​ർ​ക്ക് തു​ട​ർ​ച്ച​യാ​യി 53 മ​ണി​ക്കൂ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

Latest News

Corehub Up