ഒല്ലൂർ: കുരിയച്ചിറ കരിക്കാട്ടുക്കര ശിവ - വിഷ്ണു ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറിലെ മേശവലിപ്പും കുത്തിത്തുറന്ന് മോഷണംനടത്താൻ ശ്രമിച്ച പ്രതി പിടിയിലായി.
തിരുവനന്തപുരം തേവാരം സ്വദേശി ചാരുകുഴി ചെറുവിളവീട്ടിൽ അജിത്(32)നെയാണ് നാട്ടുകാർ പിടികൂടി പൊലിസിൽ ഏല്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ഈ ദൃശ്യങ്ങൾ ക്ഷേത്രത്തിന്റെ സെക്രട്ടറി മൊബൈൽ ഫോണിൽ കാണുകയും മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാർ ക്ഷേത്രത്തിലെത്തി പരിശോധന നടത്തുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു. നൈറ്റ് പട്രോളിംഗിൽ ഉണ്ടായിരുന്ന എസ്ഐ ജെഫിൻ രാജുവിനെ വിവരമറിയിച്ച് പ്രതിയെ കൈമാറി. ഇൻസ്പെക്ടർ അനുദാസ്, എസ്ഐ അജിത്, എഎസ്ഐ ഉല്ലാസ്, സിപിഒമാരായ അനീഷ്, വിജിത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.