Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary Shop

Kottayam

തി​രു​ന​ക്ക​ര​യി​ലെ താ​ത്കാ​ലി​ക ക​ട​മു​റി​ക​ള്‍ തു​റ​ക്കു​മോ ?

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര​​യി​​ലെ താ​​ത്കാ​​ലി​​ക ക​​ട​​മു​​റി​​ക​​ളു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍​ക്ക് ന​​ല്‍​കു​​ന്ന​​തി​​ല്‍ അ​​വ്യ​​ക്ത​​ത തു​​ട​​രു​​ന്നു. സ്വ​​ന്തം​​ചെ​​ല​​വി​​ല്‍ 36 ക​​ട​​മു​​റി​​ക​​ള്‍ പ​​ണി​​ത് വ​​യ​​റിം​​ഗ് ജോ​​ലി​​ക​​ള്‍ അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞ രീ​​തി​​യി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി. എ​​ന്നി​​ട്ടും ക​​ട​​മു​​റി​​ക​​ള്‍ തു​​റ​​ക്കാ​​നാ​​യി​​ല്ല. തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ച നാ​​ലു ക​​ട​​യു​​ട​​മ​​ക​​ള്‍​ക്ക് നോ​​ട്ടീ​​സ് ന​​ല്‍​കി ഒ​​ഴി​​പ്പി​​ച്ചു.

തി​​രു​​ന​​ക്ക​​ര പ​​ഴ​​യ ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ 36 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചു പ​​ണി​​ത ക​​ട​​ക​​ളാ​​ണ് തു​​റ​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ വ്യാ​​പാ​​രി​​ക​​ള്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വു​​പ്ര​​കാ​​രം പ​​ണി​​ത ക​​ട​​മു​​റി​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി ന​​ല്‍​കു​​ന്നി​​ല്ലെ​​ന്നാ​​ണു പ​​രാ​​തി. ഇ​​ന്നു ചേ​​രു​​ന്ന കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ല്‍ ഇ​​തു​​സം​​ബ​​ന്ധി​​ച്ച് അ​​ജ​​ണ്ട ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​വ്യ​​ക്ത​​ത തു​​ട​​രു​​ക​​യാ​​ണ്. ക​​ട​​മു​​റി​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച് അ​​ജ​​ണ്ട ഏ​​റ്റ​​വും അ​​വ​​സാ​​ന​​ഭാ​​ഗ​​ത്താ​​ണ് ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

പ​​ഴ​​യ സ്റ്റാ​​ന്‍​ഡി​​ലെ കെ​​ട്ടി​​ട​​ത്തി​​നു ബ​​ല​​ക്ഷ​​യ​​മു​​ണ്ടെ​​ന്നും 52 ക​​ട​​മു​​റി​​ക​​ള്‍​ക്ക് ഫി​​റ്റ്‌​​ന​​സ് ഇ​​ല്ലെ​​ന്നും കാ​​ണി​​ച്ച് വ്യാ​​പാ​​രി​​ക​​ളെ 2022 ഒ​​ക്‌​​ടോ​​ബ​​ര്‍ മൂ​​ന്നി​​നാ​​ണ് ഒ​​ഴി​​പ്പി​​ച്ച​​ത്.

തു​​ട​​ര്‍​ന്ന് സെ​​പ്റ്റം​​ബ​​ര്‍ 14നു ​​കെ​​ട്ടി​​ടം പൊ​​ളി​​ച്ചു​​മാ​​റ്റി. 2025 ജൂ​​ലൈ 17നു ​​വ്യാ​​പാ​​രി​​ക​​ള്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച് സ്വ​​ന്തം ചെ​​ല​​വി​​ല്‍ താ​ത്കാ​​ലി​​ക​​മാ​​യി ക​​ട​​ക​​ള്‍ പ​​ണി​​യാ​​ന്‍ അ​​നു​​മ​​തി വാ​​ങ്ങി.
അ​​തേ​​സ​​മ​​യം കെ​​ട്ടി​​ട സ​​മു​​ച്ച​​യ​​ത്തി​​ലെ വ്യാ​​പാ​​രി​​ക​​ളെ വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യി​​ട്ടും പു​​തി​​യ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്‌​​സി​​ന്‍റെ രൂ​​പ​​രേ​​ഖ പോ​​ലും ത​​യാ​​റാ​​ക്കാ​​ന്‍ ന​​ഗ​​ര​​സ​​ഭ​​യ്ക്കു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. 2025 ഡി​​സം​​ബ​​റി​​ല്‍ കാ​​ലാ​​വ​​ധി ക​​ഴി​​യു​​ന്ന​​തു​​വ​​രെ അ​​ന്ന​​ത്തെ ഭ​​ര​​ണ​​സ​​മി​​തി വ്യാ​​പാ​​രി​​ക​​ള്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചി​​ല്ല. കൗ​​ണ്‍​സി​​ലി​​ന്‍റെ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ സെ​​ക്ര​​ട്ട​​റി​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ന​​ഗ​​ര​​സ​​ഭ​​യു​​ടെ കെ​​ട്ടി​​ട നി​​ര്‍​മാ​​ണ വി​​ഭാ​​ഗം സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി 36 ക​​ട​​മു​​റി​​ക​​ള്‍ പ​​ണി​​യാ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കി. ക​​ട​​മു​​റി​​ക​​ള്‍ പ​​കു​​തി പ​​ണി​​തീ​​ര്‍​ന്ന​​പ്പോ​​ള്‍ പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി ചു​​മ​​ത​​ല​​യേ​​റ്റു. ഇ​​തോ​​ടെ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍​നി​​ന്നു സ്റ്റോ​​പ് മെ​​മ്മോ ല​​ഭി​​ച്ചു. കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ വി​​ഭാ​​ഗം അം​​ഗീ​​ക​​രി​​ച്ച ആ​​ദ്യ പ്ലാ​​നി​​ല്‍ പ​​ണി​​ത കെ​​ട്ടി​​ടം പ​​കു​​തി​​ഭാ​​ഗം പൊ​​ളി​​ച്ചു​​മാ​​റ്റി​​ച്ചു. പു​​തി​​യ നി​​ര്‍​ദേ​​ശം അ​​നു​​സ​​രി​​ച്ചാ​​ണു പി​​ന്നീ​​ട് പ​​ണി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

36 വ്യാ​​പാ​​രി​​ക​​ളും ഒ​​രു ല​​ക്ഷ​​ത്തി​​നു​​മേ​​ല്‍ പ​​ണം മു​​ട​​ക്കി​​യാ​​ണു ക​​ട​​മു​​റി​​ക​​ള്‍ നി​​ര്‍​മി​​ച്ച​​ത്. ഹൈ​​ക്കോ​​ട​​തി നി​ര്‍​ദേ​​ശ​മ​​നു​​സ​​രി​​ച്ചു ക​​ട​​മു​​റി​​ക​​ള്‍ പ​​ണി​​ത​​തി​​ല്‍ തെ​​റ്റി​​ല്ലെ​​ന്നും എ​​ന്നാ​​ല്‍, ന​​ഗ​​ര​​സ​​ഭ​​യു​​ടെ മ​​റ്റു ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യാ​​ലേ വ്യാ​​പാ​​രി​​ക​​ള്‍​ക്കു ക​​ട​​മു​​റി അ​​നു​​വ​​ദി​​ക്കാ​​ന്‍ ക​​ഴി​​യൂ​​വെ​​ന്നും ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ പ​​റ​​യു​​ന്നു. വ്യാ​​പാ​​രി​​ക​​ള്‍ വീ​​ണ്ടും ന​​ഗ​​ര​​സ​​ഭ​​യ്ക്ക് അ​​പേ​​ക്ഷ ന​​ല്‍​ക​​ണം.

ക​​ട പ​​രി​​ശോ​​ധി​​ച്ചു കെ​​ട്ടി​​ട ന​​മ്പ​​ര്‍ ന​​ല്‍​കും. അ​​തി​​നു​​ശേ​​ഷം വാ​​ട​​ക നി​​ശ്ച​​യി​​ക്കും. ഏ​​തൊ​​ക്കെ മു​​റി​​ക​​ള്‍ ഏ​​തെ​​ല്ലാം വ്യാ​​പാ​​രി​​ക​​ള്‍​ക്ക് ന​​ല്‍​ക​​ണ​​മെ​​ന്ന​​ത് കൗ​​ണ്‍​സി​​ല്‍ യോ​​ഗം തീ​​രു​​മാ​​നി​​ക്കും.
മു​​ന്‍​പ് ഇ​​വി​​ടെ ചെ​​യ്തി​​രു​​ന്ന ക​​ച്ച​​വ​​ടം മാ​​ത്ര​​മേ ന​​ട​​ത്താ​​ന്‍ അ​​നു​​വ​​ദി​​ക്കൂ. ന​​ഗ​​ര​​സ​​ഭ പു​​തി​​യ ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്‌​​സ് പ​​ണി​​യു​​മ്പോ​​ള്‍ വ്യാ​​പാ​​രി​​ക​​ള്‍ അ​​വ​​രു​​ടെ ചെ​​ല​​വി​​ല്‍ ഇ​​പ്പോ​​ഴ​​ത്തെ താ​​ത്​​കാ​​ലി​​ക സം​​വി​​ധാ​​നം പൊ​​ളി​​ച്ചു​​നീ​​ക്ക​​ണം. തു​​ട​​ങ്ങി​​യ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം മു​​ന്നോ​​ട്ട് നീ​​ങ്ങി​​യെ​​ങ്കി​​ലും നാ​​ളി​​തു​​വ​​രെ ക​​ച്ച​​വ​​ടം ആ​​രം​​ഭി​​ക്കാ​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

Latest News

Corehub Up