Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ten Days

Alappuzha

നെ​ല്ലുവി​ല പ​ത്ത് ദി​വ​സ​ത്തി​ന​കം അ​ക്കൗ​ണ്ടി​ൽ: റെ​ജി ചെ​റി​യാ​ന്‍

എ​ട​ത്വ: നെ​ല്ലു വി​ല പ​ത്ത് ദി​വ​സ​ത്തി​ന​കം ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​മെ​ന്ന് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​റ​പ്പു ന​ല്‍​കി​യ​താ​യി കു​ട്ട​നാ​ട് എം​എ​ല്‍​എ റെ​ജി ചെ​റി​യാ​ന്‍ അ​റി​യി​ച്ചു. നെ​ല്ലു​വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ഗൗ​ര​വ​മേ​റി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യ​വു​മാ​യി ധാ​ര​ണ ആ​യെ​ന്നും ചി​ല സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ള്‍ കൂ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചു വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ള​വെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മു​മ്പേ ത​ന്നെ സം​ഭ​ര​ണം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും നെ​ല്ലു വി​ല കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭി​ക്കു​വാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞ​താ​യി എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up