Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terrorist Attack

പാക് പോലീസ് ചെക്പോസ്റ്റിൽ ചാവേറാക്രമണം; 12 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പൊലിസ് ചെക്പോസ്റ്റിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പട്ടു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാനിലുണ്ടായ ആക്രമണത്തിൽ 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ ഭീകരസംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കള്ളക്കടത്തു തടയാനുള്ള ചെക്പോസ്റ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

മരിച്ചവരിൽ രണ്ടു സ്ത്രീകൾ, രണ്ടു വയസുള്ള കുഞ്ഞ്, ആറു പോലീസുകാർ, കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു.

International

നൈജീരിയയിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടു

അ​​​ബു​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ പ്ലേ​​​റ്റോ സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ശാ​​​ന​​​ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 27 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ ജോ​​​സ് സി​​​റ്റി​​​ക്ക​​​ടു​​​ത്ത ആം​​​ഗ്വാ​​​ൻ റു​​​കു​​​ബ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. രാ​​​ത്രി എ​​​ട്ടോ​​​ടെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​നു​​​നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ക്രൈ​​​സ്ത​​​വ​​​രും മു​​​സ്‌​​​ലിം​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

പ്ര​​​ദേ​​​ശ​​​ത്ത് ക​​​ർ​​​ഫ്യൂ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ​​​ക്കു​​​മേ​​​ലു​​​ണ്ടാ​​​കു​​​ന്ന ഇ​​​ത്ത​​​രം ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ കാ​​​ലെ​​​ബ് മാ​​​നാ​​​സെ മു​​​ഫ്ത്വാം​​​ഗ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഒ​​​രു സം​​​ഘ​​​ട​​​ന​​​യും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

International

യെമനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീമാരെ അനുസ്മരിച്ചു

അ​​​ബു​​​ദാ​​​ബി: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നീ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ നാ​​​ല് ക​​​ന്യാ​​​സ്ത്രീ​​​മാ​​​രെ​​​യും അ​​​വ​​​രോ​​​ടൊ​​​പ്പം കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​റ്റ് 12 പേ​​​രെ​​​യും അ​​​നു​​​സ്മ​​​രി​​​ച്ചു.

ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ത്താം​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും അ​​​നു​​​സ്മ​​​ര​​​ണ​​​പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ന്നു.

2016 മാ​​​ർ​​​ച്ച് നാ​​​ലി​​​ന് യെ​​​മ​​​നി​​​ലെ തെ​​​ക്ക​​​ന്‍ ന​​​ഗ​​​ര​​​മാ​​​യ ഏ​​​ഡ​​​നി​​​ലെ ശൈ​​​ഖ് ഉ​​​ത്മാ​​​ന്‍ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടു​​​ത്തെ മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യു​​​ടെ വൃ​​​ദ്ധ​​​സ​​​ദ​​​നം ആ​​​ക്ര​​​മി​​​ച്ച നാ​​​ല് ഭീ​​​ക​​​ര​​​ർ റു​​​വാ​​​ണ്ട​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ റെ​​​ജി​​​നെ​​​റ്റ്, സി​​​സ്റ്റ​​​ർ മ​​​ർ​​​ഗ​​​രീ​​​ത്ത, ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ ആ​​​ൻ​​​സെ​​​ല​​​മ്മ, കെ​​​നി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ യൂ​​​ദി​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യും 12 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വെ​​​ടി​​​വ​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​വി​​​ടെ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​ഭാം​​​ഗ​​​വും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം 2017 സെ​​​പ്റ്റം​​​ബ​​​റി​​​ൽ മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

National

ഭീകരാക്രമണ ഭീഷണി; ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ൽ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന് ലഷ്കർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​രാ​​​​ത​​​​ന ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തി​​​​ര​​​​ക്കേ​​​​റി​​​​യ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നു ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​നം അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​​ ജാ​​​​ഗ്ര​​​​ത​​​​യി​​​​ലാ​​​​യി. ഇ​​​​ന്ന​​​​ലെ സ​​​​മാ​​​​പി​​​​ച്ച എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി പ്ര​​​​മാ​​​​ണി​​​​ച്ചു ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഡ​​​​ൽ​​​​ഹി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​യും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ​​​​യും സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സം​​​​കൂ​​​​ടി തു​​​​ട​​​​ർ​​​​ന്നേ​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു ഷി​​​​യാ മോ​​​​സ്കി​​​ലു​​​ണ്ടാ​​​യ ചാ​​​​വേ​​​​ർ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഹൈ​​​​ന്ദ​​​​വ ​​​​ക്ഷേ​​​​ത്രം ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പാ​​​ക് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​യാ​​​യ ല​​​​ഷ്ക​​​​ർ ഇ ​ ​​​തൊ​​​​യ്ബ (എ​​​​ൽ​​​​ഇ​​​​ടി) പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഈ ​​​​മോ​​​​സ്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 31 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 2025 ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ന് ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം ന​​​​ട​​​​ന്ന കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 12 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ധി​​​​കം അ​​​​ക​​​​ലെ​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ തി​​​​ര​​​​ക്കേ​​​​റി​​​​യ മ​​​​ത, പൈ​​​​തൃ​​​​ക, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ൽ​​​​ഇ​​​​ടി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റെ​​​​ടു​​​​ത്ത​​​​ത്. ല​​​​ക്ഷ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​വും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സൂ​​​​ച​​​​ന. ഇം​​​​പ്രൊ​​​​വൈ​​​​സ്ഡ് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു (ഐ​​​​ഇ​​​​ഡി) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യെ വി​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ൾ​​​​ഡ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ചാ​​​​ന്ദ്നി ചൗ​​​​ക്ക് പ്ര​​​​ദേ​​​​ശ​​​​ത്തെ എ​​​​ല്ലാ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി. ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ഗൗ​​​​രീ ശ​​​​ങ്ക​​​​ർ ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​ര​​​​മ​​​​ട​​​​ക്കം പ്ര​​​​ദേ​​​​ശ​​​​ത്താ​​​​കെ 24 മ​​​​ണി​​​​ക്കൂ​​​​റും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സി​​​​നു​​​​പു​​​​റ​​​​മെ അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ പ്ര​​​​ദേ​​​​ശ​​​​ത്തു വി​​​​ന്യ​​​​സി​​​​ച്ചു. കാ​​​​ൽ​​​​ന​​​​ട​​​​ക്കാ​​​​രും ക്ഷേ​​​​ത്ര​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രും അ​​​​ട​​​​ക്കം ഓ​​​​രോ വ്യ​​​​ക്തി​​​​യെയും നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക എ​​​​ഐ കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ പിച്ചുകഴിഞ്ഞു. പോ​​​​ലീ​​​​സു​​​​കാ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​കെ അ​​​​രി​​​​ച്ചു​​​​പെ​​​​റു​​​​ക്കി പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ രാ​​​​ത്രി വ​​​​രെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന​​​​ക​​​​ളൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല.

റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു​​​​മു​​​​ന്പാ​​​​യി ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ പാ​​​​ക് ഭീ​​​​ക​​​​ര​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​മൂ​​​​ലം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​നു​​​​ള്ള സ്പെ​​​​ഷ​​​​ൽ സെ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പു​​​​തി​​​​യ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി.

National

അണക്കെട്ട് തീരുന്നു; ര​വി ന​ദി​യി​ലെ അ​ധി​ക​ജ​ലം ഇ​നി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കി​ല്ല

ശ്രീ​ന​ഗ​ർ: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പാ​ക്കിസ്ഥാനിലേക്കുള്ള ജ​ല​ല​ഭ്യ​ത കു​റ​യ്ക്കാ​ൻ നിർണാ​യ​ക നീ​ക്ക​വുമായി ഇന്ത്യ. ര​വി ന​ദി​യി​ൽനി​ന്നു​ള്ള അ​ധി​ക​ജ​ലം പാക്കിസ്ഥാനി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു പൂ​ർണ​മാ​യും അവസാനിപ്പിക്കാനാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

പ​ഞ്ചാ​ബ്-​ജ​മ്മു കാഷ്മീ​ർ അ​തി​ർ​ത്തി​യി​ലു​ള്ള ഷാ​പു​ർ ക​ണ്ടി അ​ണ​ക്കെ​ട്ടിന്‍റെ നി​ർമാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും മാ​ർ​ച്ചോ​ടെ ഇ​തു പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും ജ​മ്മു കാഷ്മീർ മ​ന്ത്രി ജാ​വേ​ദ് അ​ഹ​മ്മ​ദ് റാ​ണ അ​റി​യി​ച്ചു.

തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്, 1979ൽ ​വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. 1982ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എ​ന്നാ​ൽ, പ​ഞ്ചാ​ബും ജ​മ്മു കാഷ്മീരും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ർമാ​ണം വ​ർ​ഷ​ങ്ങ​ളോ​ളം മുടങ്ങിക്കിടക്കുകയായിരുന്നു. പി​ന്നീ​ട് 2008ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നെ ദേ​ശീ​യ പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 3,394.49 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ണ​ക്കെ​ട്ട് നി​ർമാണം പൂർത്തിയാക്കുന്നത്.

നി​ല​വി​ൽ മാ​ധോ​പു​ർ വ​ഴി പാക്കിസ്ഥാനിലേക്ക് ഒ​ഴു​കു​ന്ന ര​വി ന​ദി​യി​ലെ ജലം അ​ണ​ക്കെ​ട്ട് യാ​ഥാ​ർഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കു പൂർണമായും ഉ​പ​യോ​ഗി​ക്കാ​നാ​കും.

ജ​മ്മു കാഷ്മീരിലെ ക​ഠു​വ, സാം​ബ തു​ട​ങ്ങി​യ വ​ര​ൾ​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യാ​ണ് ഈ ​വെ​ള്ളം പ്ര​ധാ​ന​മാ​യും വ​ഴി​തി​രി​ച്ചു​വി​ടു​ക. പ​ഞ്ചാ​ബി​ലെ 5,000 ഹെ​ക്ട​റി​ലും ജ​മ്മു കാഷ്മീരിലെ 32,173 ഹെ​ക്ട​റി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യമാകും.

പാക്കിസ്ഥാൻ വിഷമിക്കും

ഭീ​ക​ര​വാ​ദ​ത്തോ​ടു​ള്ള പാ​ക്കിസ്ഥാന്‍റെ നില​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 2025 ഏ​പ്രി​ലി​ലാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇന്ത്യ മ​ര​വി​പ്പിക്കുന്നത്. ഇ​തിനു പി​ന്നാ​ലെ സ​വാ​ൽ​കോ​ട്ട്, ര​ത്‌​ലെ തു​ട​ങ്ങി​യ വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർമാ​ണ​വും കേന്ദ്രസർക്കാർ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ര​വി ന​ദി​ക്കു മേ​ൽ ഇ​ന്ത്യക്കു പൂ​ർണ അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ പു​തി​യ അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കില്ല സർക്കാർവൃത്തങ്ങൾ ചൂ​ണ്ടി​ക്കാ​ട്ടി. വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​യു​ടെ ​നീ​ക്കം പാ​ക്കിസ്ഥാന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കും.

National

വ​നി​താ ചാ​വേ​റു​കളെ ഇറക്കാൻ ല​ഷ്ക​റും ജെ​യ്ഷെ​യും; ജാഗ്രതയോടെ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി‌​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദും ല​ഷ്ക​ർ ഇ ​തൊ​യ്ബ​യും വ​നി​ത​ക​ളെ ചാ​വേ​റു​ക​ളാ​യും സാ​യു​ധ ​പോ​രാ​ളി​ക​ളാ​യും ഉ​പ​യോ​ഗി​ക്കാ​ൻ വ്യാ​പ​ക​നീ​ക്കം ന​ട​ത്തു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ്, ബോ​ക്കോ ഹ​റാം, ഹ​മാ​സ്, എ​ൽ​ടി​ടി​ഇ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ മാ​തൃ​ക​യി​ൽ സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് പാക് ഭീകരസംഘനകളുടെ നീക്കം.

വനിതാവിഭാഗം
‌
ഇ​തുമായി ബന്ധപ്പെട്ട് ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ "ജ​മാ​അ​ത്ത് ഉ​ൽ മു​മി​നാ​ത്ത്' എ​ന്ന വ​നി​താ വി​ഭാ​ഗ​ത്തിനു രൂ​പം ന​ൽ​കി​യി​രു​ന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇ​തി​നു പി​ന്നാ​ലെ ല​ഷ്ക​ർ ​ഇ ​തൊ​യ്ബ ത​ങ്ങ​ളു​ടെ സ്ത്രീ ​വി​ഭാ​ഗ​മാ​യ "ത്വ​യിബ​ത്ത്' എ​ന്ന ശൃം​ഖ​ല​യും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇസ്‌ലാമിക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ഭീകരർ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും.

റിക്രൂട്ട്മെന്‍റ്

വി​ദ്യാ​സ​മ്പ​ന്ന​രാ​യ മുസ്‌ലിം യു​വ​തി​ക​ളെ ല​ക്ഷ്യമിട്ടാണ് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. മുസ്‌ലിം ആരാധന കേന്ദ്രങ്ങളുടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ മ​ത​വി​കാ​രം ചൂ​ഷ​ണം ചെ​യ്താ​ണ് ഇ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒന്പതിന് ​ലാ​ഹോ​റി​ൽ ത്വ​യി​ബ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ​മാ​രു​ടെ ഭാ​ര്യ​മാ​ര​ട​ക്കം പ​ങ്കെ​ടു​ക്കു​ക​യും ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വത്ക്ക​രി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഭീകരപ്രവർത്തനങ്ങളുടെ ഭാ​ഗ​മാ​ക്കു​ന്നതു സ​മൂ​ഹ​ത്തി​ൽ ആ​ഴ​ത്തി​ൽ വി​ഷം വി​ത​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
നേരത്തെ, പു​രു​ഷ​ന്മാ​രെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കടുത്ത വെല്ലുവിളി

ആ​ശ​യ​പ്ര​ചാ​ര​ണം, സാധനങ്ങളുടെ കൈമാറ്റം, പു​തി​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തുവ​ഴി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് അന്വേഷണ ഏജൻ‌സികൾക്കു ശ്രമകരമായ ജോലിയാകും. ജെ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ ല​ഷ്ക​റി​ന്‍റെയും ​പു​തി​യ ത​ന്ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 2001-ലെ ​പാ​ർ​ല​മെന്‍റ് ആ​ക്ര​മ​ണം, 26/11 മും​ബൈ ആ​ക്ര​മ​ണം, പു​ൽ​വാ​മ ചാ​വേ​ർ സ്ഫോ​ട​നം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തു​ട​ങ്ങി​യ​വ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഈ ​സം​ഘ​ട​ന​ക​ളു​ടെ പു​തി​യ നീ​ക്കം ദ​ക്ഷി​ണേ​ഷ്യ​ൻ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

International

ഇസ്രയേലിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ടെ​​​ൽ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി​​​ലേ​​​ക്കു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യും പി​​​ന്നീ​​​ട് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബേ​​​ത്ത് ഷി​​​യാ​​​നി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റിയത്. ഇ​​​വി​​​ടെ അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ക്കു​​​ക​​​യും 16കാ​​​ര​​​നു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​ൻ ഹാ​​​രോ​​​ദി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 37 വ​​​യ​​​സു​​​ള്ള സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മി​​​യെ ആ​​​യു​​​ധ​​​ധാ​​​രി​​​യാ​​​യ ഒ​​​രു ഇ​​​സ്രേ​​​ലി വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

International

ബോണ്ടി ബീച്ച് അനുസ്മരണം: ആൽബനീസിന് കൂവൽ

സി​​​​ഡ്നി: ബോ​​​​ണ്ടി ബീ​​​​ച്ച് ഭീ​​​​കരാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സി​​​​നു കൂ​​​​ക്കി​​​​വി​​​​ളി.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് ഒ​​​​രാ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഇ​​​​ന്ന​​​​ലെ ബോ​​​​ണ്ടി ബീ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വേ​ള​യി​ൽ ആ​ൽ​ബ​നീ​സി​ന്‍റെ പേ​രു വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ഴും കൂ​ക്കി​വി​ളി​ക​ൾ ഉ​യ​ർ​ന്നു.

14ാം തീ​​​​യ​​​​തി ഞാ​​​​യ​​​​റാ​​​​ഴ്ച ബീ​​​​ച്ചി​​​​ൽ യ​​​​ഹൂ​​​​ദ​​​​രു​​​​ടെ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​യ സാ​​​​ജി​​​​ദ് അ​​​​ക്ര​​​​വും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​യ മ​​​​ക​​​​ൻ ന​​​​വീ​​​​ദ് ആ​​​​ക്ര​​​​വും ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 15 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സാ​​​​ജി​​​​ദി​​​​നെ പോ​​​​ലീ​​​​സ് വ​​​​ധി​​​​ച്ചു.ന​​​​വീ​​​​ദി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗാ​​​​സ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ യ​​​​ഹൂ​​​​ദ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ൽ​​​​ബ​​​​നീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ണ്.

ഇ​​​​ന്ന​​​​ല​​​​ത്തെ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രു മി​​​​നി​​​​റ്റ് മൗ​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ട​​​​വി, റേ​​​​ഡി​​​​യോ ചാ​​​​ന​​​​ലു​​​​ക​​​​ളും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

International

ബോ​ണ്ടി കൂ​ട്ട​ക്കൊ​ല; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ

സി​​​​ഡ്നി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ബോ​​​​ണ്ടി ബീ​​​​ച്ചി​​​​ൽ യ​​​​ഹൂ​​​​ദ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഫെ​​​​ഡ​​​​റ​​​​ൽ പോ​​​​ലീ​​​​സ്. ഐ​​​​എ​​​​സി​​​​ൽ​​​​നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​ന​​​​മു​​​​ൾ​​​​ക്കൊ​​​​ണ്ട് ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ക്രി​​​​സി ബാ​​​​ര​​​​റ്റ് പ​​​​റ​​​​ഞ്ഞു.

പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് പ​​​​താ​​​​ക​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ൾ​​​​പ്പെ​​​​ടെ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സ് പ​​​​റ​​​​ഞ്ഞു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ 25 പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​തി​​​​ൽ 10 പേ​​​​രു​​​​ടെ നി​​​​ല ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ മൂ​​​​ന്നു പേ​​​​ർ കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. പ്ര​​​​തി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ മാ​​​​സം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്ത​​​​താ​​​​യി ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യി​​​​ൽ​​​​സ് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മാ​​​​ൽ ലാ​​​​ൻ​​​​യോ​​​​ൺ പ​​​​റ​​​​ഞ്ഞു.

അ​​​​വ​​​​രു​​​​ടെ യാ​​​​ത്ര​​​​യ്ക്കു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ അ​​​​വ​​​​ർ എ​​​​വി​​​​ടേ​​​​ക്ക് പോ​​​​യി എ​​​​ന്ന​​​​തും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് ലാ​​​​ൻ​​​​യോ​​​​ൺ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് പി​​​​ടി​​​​ച്ചെ‌​​​​ടു​​​​ത്ത പ്ര​​​​തി​​​​യു​​​​ടെ പേ​​​​രി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഐ​​​​എ​​​​സ് പ​​​​താ​​​​ക​​​​ക​​​​ളും വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ലാ​​​​ൻ​​​​യോ​​​​ൺ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 അ​​​​ഹ​​​​മ്മ​​​​ദ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഹീ​​​​റോ: ആ​​​​ൽ​​​​ബ​​​​നീ​​​​സ്

 സി​​​​ഡ്നി: ഭീ​​​​ക​​​​ര​​​​രി​​​​ലൊ​​​​രാ​​​​ളെ മ​​​​ൽ​​​​പ്പി​​​​ടി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദി​​​​നെ (42) പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. സി​​​​റി​​​​യ​​​​യി​​​​ൽ ജ​​​​നി​​​​ച്ച പ​​​​ഴ​​​​ക്ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​ഹ​​​​മ്മ​​​​ദി​​​​ന് ഇ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ ശ​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ആ​​​​ൽ​​​​ബ​​​​നീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. അ​​​​ഹ​​​​മ്മ​​​​ദ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ഹീ​​​​റോ​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ്ര​​​​ശം​​​​സി​​​​ച്ചു.

അ​​​​ഹ​​​​മ്മ​​​​ദി​​​​നെ കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത് വ​​​​ലി​​​​യ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​ണ്. അ​​​​ദ്ദേ​​​​ഹം യ​​​​ഥാ​​​​ർ​​​​ഥ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ഹീ​​​​റോ​​​​യാ​​​​ണ്. ഓ​​​​സ്ട്രേ​​​​ലി​​​​യ ധീ​​​​ര​​​​രാ​​​​ജ്യ​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പ്ര​​​​തി​​​​നി​​​​ധാ​​​​ന​​​​മാ​​​​ണ് അ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ്. ഈ ​​​​രാ​​​​ജ്യ​​​​ത്തെ വി​​​​ഭ​​​​ജി​​​​ക്കാ​​​​ൻ ന​​​​മ്മ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഭീ​​​​ക​​​​ര​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത് അ​​​​താ​​​​ണ്. ഞ​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്പ​​​​രം ആ​​​​ശ്ലേ​​​​ഷി​​​​ക്കു​​​​ക​​​​യും ഇ​​​​തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് ആ​​​​ൽ​​​​ബ​​​​നീ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​ഹ​​​​മ്മ​​​​ദി​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ​​ഒ​​​​പ്പം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി 30 മി​​​​നി​​​​റ്റ് നേ​​​​ര​​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ ബോ​​​​ണ്ടി ബീ​​​​ച്ചി​​​​ലെ ലൈ​​​​ഫ് ഗാ​​​​ർ​​​​ഡു​​​​ക​​​​ളും അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​രാ​​​​യി. വെ​​​​ടി​​​​വ​​​​യ്പി​​​​നി​​​​ടെ ക​​​​ട​​​​ലി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​യി​​​​റ​​​​ങ്ങി​​​​യ ആ​​​​ളു​​​​ക​​​​ളെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഇ​​​​വ​​​​ർ ഹീ​​​​റോ​​​​ക​​​​ളാ​​​​യ​​​​ത്.

National

ഭീകരാക്രമണം: തന്നേക്കാൾ പ്രായം കുറഞ്ഞ മുസമ്മലിലേക്ക് ഡോ. ഷഹീനെ അടുപ്പിച്ചത് ഒറ്റക്കാര്യം!

ന്യൂ​ഡ​ൽ​ഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ജ​മാ​അ​ത്ത് ഉ​ൽ-​മോ​മി​നാ​ത്ത് ഇന്ത്യൻ ഘടകത്തിന്‍റെ പ്രധാനിയും വിവാദ സർവകലാശായിലെ ഡോക്ടറുമായി ഷഹീൻ സയിദ് പദ്ധതിയിട്ടിരുന്നത് വൻ ആക്രമണങ്ങൾ. ഒ​രു വ​നി​താ ഡോ​ക്ട​ർ, ര​ണ്ടു പ​രാ​ജ​യ​പ്പെ​ട്ട വി​വാ​ഹ​ങ്ങ​ൾ, പു​തു​താ​യി ക​ണ്ടെ​ത്തി​യ പ്ര​ണ​യം, പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര​രു​മാ​യി ബ​ന്ധം, ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദ​ത്തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി, ഒടുവിൽ പിടിയിൽ... ഷ​ഹീ​ൻ സ​യി​ദ് എ​ന്ന 46കാ​രി​ നയിച്ചത് നിഗൂഢതകൾ നിറഞ്ഞ ജീവിതം.

അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഷ​ഹീ​ൻ സ​യി​ദും മു​സ​മ്മി​ൽ ഷ​ക്കീ​ലും ക​മി​താ​ക്ക​ളാ​യി​രു​ന്നു. ര​ണ്ടു വി​വാ​ഹ​ത്തി​ലും സ​ന്തോ​ഷം ക​ണ്ടെ​ത്താ​നാ​കാ​തെ ഷ​ഹീ​ൻ മു​സ​മ്മി​ലു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. 2023ൽ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. പാ​ക്കി​സ്ഥാ​നോ​ടു മാ​ന​സി​ക​മാ​യി കൂ​റു​പു​ല​ർ​ത്തി​യി​രു​ന്ന ഷ​ഹീ​ൻ, വി​വി​ധ തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ്ത്രീ​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ന്ധം തു​ട​ങ്ങി​യ​തു​ത​ന്നെ ഒരേ തൂവൽപ്പക്ഷികൾ എന്ന തിരിച്ചറിവിൽനിന്നാണ്.

വളർന്നത് ല​ക്നൗവിൽ

ല​ക്നൗ​വി​ലെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഡാ​ലി​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് വ​ള​ർ​ന്ന ഷ​ഹീ​ൻ മി​ടു​ക്കി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​ല​ഹ​ബാ​ദി​ൽ​നി​ന്ന് എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ അ​വ​ർ പി​ന്നീ​ട് ഫാ​ർ​മ​ക്കോ​ള​ജി​യി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തു. ഷ​ഹീ​നി​ന്‍റെ പി​താ​വ് സ​യി​ദ് അ​ഹ​മ്മ​ദ് അ​ൻ​സാ​രി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

10 വർഷം മാത്രം

2003ൽ ​ഷ​ഹീ​ൻ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നാ​യ ഡോ. ​സ​ഫ​ർ ഹ​യാ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചു. അ​വ​ർ​ക്കു ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. എ​ന്നാ​ൽ, ആ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. "ഞ​ങ്ങ​ൾ 2003 ന​വം​ബ​റി​ൽ വി​വാ​ഹി​ത​രാ​യി. ഞാ​ൻ ഷ​ഹീ​നി​ന്‍റെ സീ​നി​യ​റാ​യി​രു​ന്നു. 2012 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ളു​ടെ വി​വാ​ഹ​മോ​ച​നം ന​ട​ന്ന​ത്. അ​തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്താ​ണെ​ന്നോ, അ​വ​ളു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്താ​ണെ​ന്നോ എ​നി​ക്ക​റി​യി​ല്ല. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രി​ക്ക​ലും ഒ​രു ത​ർ​ക്ക​മോ വ​ഴ​ക്കോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്തരം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന് ഒ​രി​ക്ക​ലും ഒ​രു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല...' ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ഫ​ർ പ​റ​ഞ്ഞു. മി​ക​ച്ച ശ​മ്പ​ള​ത്തി​നും ജീ​വി​ത​നി​ല​വാ​ര​ത്തി​നും വേ​ണ്ടി ഓ​സ്‌​ട്രേ​ലി​യ​യി​ലോ യൂ​റോ​പ്പി​ലോ സ്ഥി​ര​താ​മ​സ​മാ​ക്കാ​മെ​ന്ന് അ​വ​ൾ ഒ​രി​ക്ക​ൽ നി​ർ​ദേശി​ച്ചു. ഇ​വി​ടെ ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രു​മു​ണ്ട്. അ​വി​ടെ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞ​താ​യും സ​ഫ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം വി​വാ​ഹം

വി​വാ​ഹ​മോ​ച​നം ഷ​ഹീ​ന് ആ​ഘാ​ത​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പി​ന്നീ​ട് ജോ​ലി ഉ​പേ​ക്ഷി​ച്ച് ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു. ഈ ​സ​മ​യ​ത്ത് ഇ​വ​ർ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചു. എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ല. എ​ട്ടു വ​ർ​ഷ​ത്തോ​ളം ഇ​വ​ർ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പി​ന്നീ​ട് ഗാ​സി​യാ​ബാ​ദി​ൽ ടെ​ക്സ്റ്റൈ​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഒ​രാ​ളെ അ​വ​ർ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചു. എ​ന്നാ​ൽ, ഈ ​വി​വാ​ഹ​വും അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല.

മു​സ​മ്മി​ൽ-​ഷ​ഹീ​ൻ ബ​ന്ധം

ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ-​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​ന്‍റെ ജൂ​ണി​യ​റും കാ​ഷ്മീ​രി ഡോ​ക്ട​റു​മാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ലു​മാ​യി ഷ​ഹീ​ൻ അ​ടു​ക്കു​ന്നു. ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ മു​സ​മ്മി​ലി​നോ​ട് ഷ​ഹീ​നി​ന് ക​ടു​ത്ത അ​ഭി​നി​വേ​ശ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തീ​വ്ര​വാ​ദ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും ബ​ന്ധം പെ​ട്ടെ​ന്നു വ​ള​ർ​ന്നു. 2023 സെ​പ്റ്റം​ബ​റി​ൽ അ​ൽ-​ഫ​ലാ​ഹ് യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള പ​ള്ളി​യി​ൽ​വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​വ​ർ ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി. അ​വി​ടെ​നി​ന്നു തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചു​നീ​ങ്ങു​ക​യാ​യി​രു​ന്നു. ഷ​ഹീ​നി​നെ കൊ​ടും തീ​വ്ര​വാ​ദി​യാ​യി മാ​റ്റി​യെ​ടു​ത്ത​ത് മു​സ​മ്മി​ൽ ആ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

നേ​തൃ​ത്വ​ത്തി​ലേ​ക്ക്

ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ജ​മാ​അ​ത്ത് ഉ​ൽ-​മോ​മി​നാ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഷ​ഹീ​ൻ ഇ​ന്ത്യ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും ക്ലാ​സു​ക​ളും ന​ൽ​കി. ജെ​യ്‌​ഷെ സ്ഥാ​പ​ക​നും ആ​ഗോ​ള​ഭീ​ക​ര​നു​മാ​യ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​രി സാ​ദി​യ അ​സ്ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​മാ​അ​ത്ത് ഉ​ൾ മൊ​മി​നാ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യാ​ണ് സ​യീ​ദി​ന് ല​ഭി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ഫ​ണ്ട് കൈ​മാ​റാ​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നും തു​ട​ങ്ങി. ഡോ​ക്ട​ർ എ​ന്ന ത​ങ്ങ​ളു​ടെ ജോ​ലി​യു​ടെ മ​റ​വി​ലാ​യി​രു​ന്നു ഇ​തെ​ല്ലാം. ഡോ​ക്ട​ർ​മാ​രു​ടെ ഭീ​ക​ര​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ഷ​ഹീ​നി​നാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

ഭീകരാക്രമണത്തിനു നീക്കം: രണ്ടു പ്രതികൾക്ക് തടവ്

ബം​​​ഗ​​​ളൂരു: ഭീ​​​ക​​​ര​​​ശ്രം​​​ഖ​​​ല രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ശി​​​വ​​​മോ​​​ഗ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി ആ​​​റു​​​വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് ശി​​​ക്ഷി​​​ച്ചു.

34 കാ​​​ര​​​നാ​​​യ സാ​​​ബി​​​യു​​​ള്ള​​​യെ​​​യും ന​​​ദീം ഫൈ​​​സ​​​ലി​​​നെ​​​യു​​​മാ​​​ണ് (29) ഗൂ​​​ഢാ​​​ലോ​​​ച​​​ന. രാ​​​ജ്യ​​​ദ്രോ​​​ഹം, ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്.

International

കോം​ഗോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കി​​ൻ​​ഷാ​​സ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ഡെ​​മോ​​ക്രാ​​റ്റി​​ക് റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് കോം​​ഗോ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.


നോ​​ർ​​ത്ത് കി​​വു പ്ര​​വി​​ശ്യ​​യി​​ലെ ബ്യാം​​ബ് വെ ​​പ​​ട്ട​​ണ​​ത്തി​​ൽ ക​​ന്യാ​​സ്ത്രീ​​ക​​ൾ ന​​ട​​ത്തു​​ന്ന ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ലേ​​റെ​​യും രോ​​ഗി​​ക​​ളാ​​ണ്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ എ​​ഡി​​എ​​ഫ് ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​രു​​മാ​​യി ബ​​ന്ധ​​മു​​ള്ള സം​​ഘ​​മാ​​ണ് എ​​ഡി​​എ​​ഫ്.


കൂ​​ട്ട​​ക്കൊ​​ല​​യ്ക്കു പി​​ന്നാ​​ലെ ഭീ​​ക​​ര​​ർ ആ​​ശു​​പ​​ത്രി തീ​​വ​​ച്ചു ന​​ശി​​പ്പി​​ച്ചു. മ​​റ്റേ​​ണി​​റ്റി വാ​​ർ​​ഡി​​ലെ സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Latest News

Corehub Up