Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thanthri

ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ക​ണ്ഠ​ര് രാ​ജീ​വ​ര്; ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. മേ​ൽ​ശാ​ന്തി ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ൻ ബ്ര​ഹ്‌​മ​ദ​ത്ത​നെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ത​ന്ത്രി രാ​ജീ​വ​രാ​ണ് സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ രാ​ജീ​വ​ര് പ്ര​തി​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്ത്രി​യു​ടെ നീ​ക്കം.

 

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം 4.55ന് ​ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി ന​ട​പ്പ​ന്ത​ലി​ൽ കാ​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ടി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യും രാ​ത്രി 10ന് ​ന​ട​അ​ട​ച്ച​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​ണ് സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം ന​ട​ക​ള്‍ തു​റ​ക്കു​ക.

Latest News

Corehub Up