കുറവിലങ്ങാട്: ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മിനി മാരത്തൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവമാതാ കോളജ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് മിനി മാരത്തൺ സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ജൂബി തെക്കേൽ, സി.ടി. രാജൻ, സിൻസി ജെയ്സൺ, ദേവമാതാ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രിയ ജോസഫ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
എക്സൈസ് ഓഫിസർ ആര്യ പ്രകാശ് ക്ലാസ് നടത്തി. ലിംക ബുക്ക് ഓഫ് റിക്കാർഡ് ഹോൽഡർ മജീഷ്യൻ ബെൻ കുറവലങ്ങാടിന്റെ മാജിക്ഷോ ആകർഷകമായി.