Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theerthayatra

America

മ​ന്ത്ര തീ​ർ​ഥ​യാ​ത്ര 18ന്

ന്യൂയോർക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) സം​ഘ​ടി​പ്പി​ക്കു​ന്ന "മ​ന്ത്ര തീ​ർ​ഥ​യാ​ത്ര 2026' ഈ ​മാ​സം 18ന് ​ആ​രം​ഭി​ക്കു​ന്നു. പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തീ​ർ​ഥ​യാ​ത്ര​യി​ൽ അ​യോ​ധ്യ, കാ​ശി, പ്ര​യാ​ഗ്‌​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ണ്യ​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

മ​ന്ത്ര തീ​ർ​ഥ​യാ​ത്ര​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തേ മു​ഴു​വ​ൻ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്യ​പ്പെ​ട്ട​തോ​ടെ ക​ഴി​ഞ്ഞ മാ​സം ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

ഒ​രു ഹൈ​ന്ദ​വ ആ​ത്മീ​യ സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ സ​നാ​ത​ന ധ​ർ​മ്മ വി​ശ്വാ​സി​ക​ളി​ലേ​ക്കു എ​ത്തി​ക്കു​ക​യും അ​വ​യെ പ്ര​വ​ർ​ത്തി​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന മ​ന്ത്ര​യു​ടെ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​ർ​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ത്മീ​യ വ​ഴി​യി​ൽ തീ​ർ​ഥ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​ത് മ​ന്ത്ര​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണ് എ​ന്ന് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ പ​റ​ഞ്ഞു. യാ​ത്ര​യി​ലു​ട​നീ​ളം നാ​ട​ൻ കേ​ര​ളീ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പാ​ച​ക​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘം യാ​ത്രി​ക​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്കും.

തീ​ർ​ഥ​യാ​ത്ര​യു​ടെ ആ​ത്മീ​യ​ത​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി പൂ​ജാ​രി​മാ​രും സം​ഘ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കും. ക്ഷേ​ത്ര​ദ​ർ​ശ​നം, പൂ​ജ​ക​ൾ, ഗം​ഗാ​സ്നാ​നം, പ്രാ​ർ​ഥ​ന​ക​ൾ, മ​റ്റ് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ആ​ത്മീ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും നേ​തൃ​ത്വ​വും അ​വ​ർ ന​ൽ​കും.

അ​തു​വ​ഴി ഒ​രു സാ​ധാ​ര​ണ യാ​ത്ര​യ്ക്ക​പ്പു​റം സ​മ​ഗ്ര​മാ​യ ആ​ത്മീ​യ അ​നു​ഭ​വ​മാ​ണ് മ​ന്ത്ര യാ​ത്രി​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥ​യാ​ത്ര​യ്ക്ക് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം, ഇ​ത്ത​രം ആ​ത്മീ​യ സം​രം​ഭ​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം മ​ന്ത്ര​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

വ​രും വ​ർ​ഷ​ങ്ങ​ളി​ലും വി​വി​ധ പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ഥ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ച് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തെ ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മീ​യ പൈ​തൃ​ക​വു​മാ​യി കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്താ​നാ​ണ് സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തോ​ടൊ​പ്പം, മ​ന്ത്ര ന​ട​പ്പാ​ക്കു​ന്ന ഓ​രോ ആ​ത്മീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക സം​രം​ഭ​വും Shaktheyam 2027-ന്‍റെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ഓ​രോ ചു​വ​ടു​വ​യ്പ്പാ​യാ​ണ് നേ​തൃ​ത്വം കാ​ണു​ന്ന​ത്.

സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ഒ​രു​മി​പ്പി​ച്ചും സം​ഘ​ട​നാ​പ​ര​മാ​യും ആ​ത്മീ​യ​മാ​യും ശ​ക്തി​പ്പെ​ടു​ത്തി​യും 2027 ജൂ​ലൈ രണ്ട് മു​ത​ൽ അഞ്ച് വ​രെ Connecticut-ലെ Stamford-​ൽ ന​ട​ക്കു​ന്ന Shaktheyam Convention വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്ര കാ​ണു​ന്നു.

Latest News

Corehub Up