Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft Arrest

ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ. യു​പി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ണി​യം​പാ​റ​യി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഡീ​സ​ൽ മോ​ഷ്ടി​ച്ച ശേ​ഷം ഇ​വ​ർ പോ​ലീ​സ് വാ​ഹ​ന​ത്തെ​യും ഇ​ടി​ച്ച് നി​ർ​ത്താ​തെ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് പി​ന്തു​ട​ർ​ന്നെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​ർ​മാ​ർ ഇ​റ​ങ്ങി ഓ​ടി. തു​ട​ർ​ന്ന് ഇ​വ​രെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്നും മാ​ര​കാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

വാ​ഹ​ന​ത്തി​ന്‍റെ വ​ല​ത് ഭാ​ഗ​ത്തു​നി​ന്നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ടാ​ങ്കു​ക​ളും മോ​ട്ട​റു​ക​ളും ഉ​ണ്ട്. വാ​ള​യാ​ർ മു​ത​ൽ വാ​ഹ​ന​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​കാ​യി​രു​ന്നു. പ​ന്നി​യ​ങ്ക​ര​യി​ൽ വ​ച്ച് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ങ്ങ​ളി​ൽ നി​ന്നും ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്നു എ​ന്ന വ്യാ​പ​ക പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up