നെടുമങ്ങാട്: കെപിസിസി മുൻ പ്രസിഡന്റും ഗാന്ധിയനുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ രണ്ടാമത് ചരമവാർഷിക അനുസ്മരണം കെപിസിസി ഗാന്ധി ദർശൻ സമിതി വാമനപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
നെടുമങ്ങാട് നഗരസഭാ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. സമിതി നിയോജകമണ്ഡലം പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ലാൽ ആനപ്പാറ, പുലിപ്പാറ യൂസഫ്, ഇല്യാസ് പത്താംകല്ല്, വഞ്ചുവം ഷറഫ്, പെരിങ്ങമല അഷ്റഫ് മൗലവി, ധനുഷ് എസ്. പിള്ള , കൈലാസ് തുടങ്ങിയവർ പ്രസംഗിച്ചു.